Quantcast

ഇന്ധനവില: ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലേ എന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Sep 2021 1:49 AM GMT

ഇന്ധനവില: ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്
X

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ലക്‌നൗവില്‍ ചേരും. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ്‌ലൈന്‍ യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലേ എന്ന് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം വിഷയത്തില്‍ നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.

അതേസമയം ഇതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് സംസ്ഥാനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാവും. അതുകൊണ്ട് കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പറിയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story