കല്യാണം ഗൂഗിൾ മീറ്റിൽ കാണാം,ഭക്ഷണം സൊമാറ്റോ നിങ്ങളുടെ വീട്ടിലെത്തിക്കും
ജനുവരി 24 ന് നടക്കുന്ന സന്ദീപൻ സർക്കാർ-അതിഥി ദാസ് എന്നിവരുടെ വിവാഹത്തിനാണ് കുടുംബം ഈ സജ്ഞീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്
രാജ്യത്ത് കോവിഡ് വീണ്ടും അതിരൂക്ഷമായി വ്യാപിക്കുകയാണ്. ദിനേന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുന്നത്. ഈ സാഹചര്യത്തിൽ എല്ലാവരെയും ക്ഷണിച്ച് കല്യാണം നടത്തുക എന്നത് ചിന്തിക്കുന്നത് തന്നെ അപകടമായിരിക്കും.
എന്നാൽ, കല്യാണത്തിന്എല്ലാവരെയും ക്ഷണിച്ച് എല്ലാവർക്കും സുഹൃത്ത് വിരുന്നും ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു ബംഗാൾ കുടുംബം. എന്നാൽ, സംഭവത്തിൽ ഒരു 'ട്വിസ്റ്റുണ്ട്'. കല്യാണം കാണാൻ ക്ഷണം ഗൂഗിൾ മീറ്റിലേക്കാണ്. ഓരോ അതിഥിയുടെയും വീട്ടിൽ സൊമാറ്റോയാണ് ഭക്ഷണമെത്തിക്കുക.
ജനുവരി 24 ന് നടക്കുന്ന സന്ദീപൻ സർക്കാർ-അതിഥി ദാസ് എന്നിവരുടെ വിവാഹത്തിനാണ് കുടുംബം ഈ സജ്ഞീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി മൂലം കല്യാണം നീട്ടിവെക്കുകയായിരുന്നു.
ഈ മഹാമാരി കാലത്ത് അതിഥികളെ ബുദ്ധിമുട്ടിലേക്ക് തള്ളിയിടുന്നത് ശരിയല്ലെന്ന് സന്ദീപൻ പറഞ്ഞു.കോവിഡ് കാലത്ത് ഇതുപോലുള്ള തീരുമാനങ്ങളെ മാതൃകയാക്കണമെന്ന് സൊമാറ്റോ പ്രതിനിധി പറഞ്ഞു.
Adjust Story Font
16