മുൻ കോൺഗ്രസ് എം.എൽ.എ ആം ആദ്മിയിൽ: ഗുജറാത്തിൽ കരുക്കൾ നീക്കി കെജ്‌രിവാൾ
. ബിജെപിക്ക് ബദലാകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് രാജ്ഗുരു കുറ്റപ്പെടുത്തി. അരവിന്ദ് കെജരിവാളിന്റെ സേവനപ്രവർത്തനങ്ങൾ ആകൃഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിനഗര്‍: ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ദ്രനീൽ രാജ്ഗുരു എഎപിയിൽ ചേർന്നു. രാജ്‌കോട്ട് മുൻ ഈസ്റ്റ് എം.എൽ.എ കൂടിയായ രാജ്ഗുരു സംസ്ഥാനത്തെ പ്രമുഖ്യ വ്യവസായിയാണ്. 2012ൽ മത്സരിക്കുന്ന സമയത്ത് 122 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതേസമയം രാജ്‌കോട്ടിൽ നിന്നുള്ള രണ്ട് കോർപറേഷൻ കൗൺസിലർമാരും ഇദ്ദേഹത്തോടൊപ്പമുണ്ട്.
എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ അദ്ദേഹത്തെ സ്വീകരിച്ചു. ബിജെപിക്ക് ബദലാകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് രാജ്ഗുരു കുറ്റപ്പെടുത്തി. അരവിന്ദ് കെജരിവാളിന്റെ സേവനപ്രവർത്തനങ്ങൾ ആകൃഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്ഗുരുവിനെ സ്വീകരിച്ച കെജരിവാൾ, ഗുജറാത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
സൗരാഷ്ട്ര മേഖലയിൽ നിർണായക സ്വാധീനമുള്ളയാളായാണ് രാജ്ഗുരുവിനെ കണക്കാക്കുന്നത്. 2017ൽ മുഖ്യന്ത്രി വിജയ് രൂപാണിക്കെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. അന്ന് രാജ്‌കോട്ട് വെസ്റ്റിൽ മത്സരിച്ച അദ്ദേഹം തോറ്റു. റിയാൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അദ്ദേഹത്തിന് നിരവധി റിസോർട്ടുകളുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പുവേളകളിൽ എം.എൽ.എമാരെ സുരക്ഷിതമായി പാർപ്പിച്ചിരുന്നതും രാജ്ഗുരുവിന്റെ റിസോർട്ടിലായിരുന്നു. അതേസമയം സംസ്ഥാനത്ത് തിരിച്ചുവരാൻ ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത് തിരിച്ചടിയാണ് രാജ്ഗുരുവിന്റെ എഎപി പ്രവേശനം.
നേരത്തെ കോൺഗ്രസ് നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് വ്യക്തമാക്കി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ രംഗത്ത് എത്തിയിരുന്നു. തന്നെ മീറ്റിങ്ങുകളിൽ വിളിക്കുന്നില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നുമാണ് ഹാർദിക് പട്ടേൽ പറയുന്നത്. എന്നാല്‍ ഗുജറാത്തിലും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് എഎപി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തില്‍ വന്‍ പ്രചാരണങ്ങള്‍ക്ക് എ.എ.പി പദ്ധതിയിടുന്നുണ്ട്.
Summary- Gujarat Congress leader Indranil Rajyaguru now goes to AAP
Adjust Story Font
16