Quantcast

ഗുജറാത്തില്‍ ബി.ജെ.പി വിജയാഘോഷം തുടങ്ങി

ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-08 05:33:30.0

Published:

8 Dec 2022 4:50 AM GMT

ഗുജറാത്തില്‍ ബി.ജെ.പി വിജയാഘോഷം തുടങ്ങി
X

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചരിത്ര വിജയമുറപ്പിച്ച് ബി.ജെ.പി വിജയാഘോഷം തുടങ്ങി. എക്സിറ്റ് പോളുകള്‍ ശരിവച്ച് ഏഴാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനമായ കമലത്തിൽ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പ്രവർത്തകർ തുടങ്ങിക്കഴിഞ്ഞു.അതേസമയം, വോട്ടെണ്ണൽ ദിവസം പ്രത്യേക തയ്യാറെടുപ്പിനായി പ്രാദേശിക തലത്തിൽ പ്രവർത്തകരുമായി പ്രത്യേക സെഷൻ ആരംഭിച്ചിട്ടുണ്ടെന്നും അതിന്‍റെ ഫലം ഡിസംബർ 8 ന് ദൃശ്യമാകുമെന്നും ഗുജറാത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി പ്രദീപ് സിംഗ് വഗേല പറഞ്ഞിരുന്നു.

ബി.ജെ.പി വെറുമൊരു രാഷ്ട്രീയ പാർട്ടി മാത്രമല്ല,തങ്ങൾ സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് ചെയ്യുന്നതെന്ന് വഗേല പറഞ്ഞു. ''പാർട്ടി പ്രവർത്തകരുടെ വികസനത്തിനും ഞങ്ങൾ പ്രവർത്തിക്കുന്നു, പ്രവർത്തകരുടെ കഴിവുകൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും ഞങ്ങൾ പ്രവർത്തിക്കുന്നു'' വഗേല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലിരുന്നതിനാൽ ഇത്തവണയും ബിജെപിയുടെ വിജയം എക്സിറ്റ് പോള്‍ പ്രവചനങ്ങളെക്കാള്‍ വലുതായിരിക്കുമെന്ന് പ്രദീപ് വഗേല പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളാലും ഗുജറാത്തിലെ ജനങ്ങളുടെ അനുഗ്രഹത്താലും ബിജെപി വലിയ വിജയത്തിലേക്കുള്ള പാതയിലാണെന്നും പറയുന്നു.

മധ്യ ഗുജറാത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 12 സീറ്റ് ബി.ജെ.പി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് നേട്ടമുണ്ടാക്കിയ സീറ്റുകളിൽ നേട്ടമുണ്ടാക്കാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.

TAGS :

Next Story