Quantcast

സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തണം; മാര്‍ഗനിര്‍ദേശങ്ങളുമായി ഗുജറാത്ത്

അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

MediaOne Logo

Web Desk

  • Published:

    9 Jan 2025 3:23 PM GMT

സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്തണം; മാര്‍ഗനിര്‍ദേശങ്ങളുമായി ഗുജറാത്ത്
X

ഗാന്ധിനഗര്‍: സോഷ്യല്‍ മീഡിയയില്‍നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഗുജറാത്ത് സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട്ഫോണുകളുടെയും വിപരീത ഫലങ്ങളില്‍നിന്ന് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിട്ടുനില്‍ക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശപ്രകാരം അധ്യാപകര്‍ക്ക് ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ മൊബൈല്‍ ഫോണുമായി സ്‌കൂളില്‍ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികളില്‍ സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട്ഫോണുകളുടെയും സ്വാധീനത്തെക്കുറിച്ച് സര്‍ക്കാര്‍ ആശങ്കാകുലരാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കുട്ടികളുടെ അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം അവരുടെ ശാരീരികവും മാനസികവുമായ ശക്തിയെ ബാധിക്കുന്നുണ്ടെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ പന്‍ശേരിയ പറഞ്ഞു. 'കുട്ടികളെ സോഷ്യല്‍ മീഡിയയില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും ഗുജറാത്ത്. വായനാശീലവും കായിക പ്രവര്‍ത്തനങ്ങളും വളര്‍ത്തിയെടുക്കാനുള്ള ഒരു ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കും'-പ്രഫുല്‍ പന്‍ശേരിയ പറഞ്ഞു.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി ചില്‍ഡ്രന്‍സ് യൂണിവേഴ്സിറ്റി, ടീച്ചേഴ്സ് യൂണിവേഴ്സിറ്റി, സൈക്യാട്രിസ്റ്റുകള്‍ എന്നിവരുമായി കൂടിയാലോചിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story