Quantcast

യുഎസ്- മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമം; ഇന്ത്യക്കാരൻ വീണ് മരിച്ചു

ഇദ്ദേഹത്തോടൊപ്പം ഭാര്യയും മൂന്ന് വയസായ മകനുമുണ്ടായിരുന്നു. വീഴ്ചയിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ​

MediaOne Logo

Web Desk

  • Published:

    23 Dec 2022 1:46 PM GMT

യുഎസ്- മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമം; ഇന്ത്യക്കാരൻ വീണ് മരിച്ചു
X

അഹമ്മദാബാദ്: യുഎസ്-മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമിക്കവെ ഇന്ത്യക്കാരൻ വീണ് മരിച്ചു. ​ഗുജറാത്ത് ​ഗാന്ധിന​ഗർ ജില്ലയിലെ കലോലിലെ താമസക്കാരനായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്. ട്രംപ് മതിൽ എന്നറിയപ്പെടുന്ന 30 അടി ഉയരമുള്ള മതിൽ ചാടി അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെയാണ് അപകടം. സംഭവത്തിൽ ​ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇദ്ദേഹത്തോടൊപ്പം ഭാര്യയും മൂന്ന് വയസായ മകനുമുണ്ടായിരുന്നു. വീഴ്ചയിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ​ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ കലോൽ യൂണിറ്റിലെ ജീവനക്കാരനാണ് ബ്രിജ്കുമാർ. മൂന്ന് പേരും വലിയ ഉയരത്തിൽ നിന്ന് വീണുവെന്നാണ് റിപ്പോർട്ടുകൾ. യാദവിന്റെ ഭാര്യ ഭിത്തിയുടെ യു.എസ് ഭാഗത്തേക്ക് വീണപ്പോൾ മകൻ മെക്സിക്കോ ഭാഗത്തേക്കാണ് വീണത്.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെത്തുടർന്ന്, സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) വസ്തുതകൾ കണ്ടെത്താനും ആളുകളെ അനധികൃത കുടിയേറ്റത്തിലേക്ക് തള്ളിവിടുന്ന ഏജന്റുമാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തിൽ താൻ അന്വേഷണത്തിന് ഉത്തരവിടുകയും ആന്റി ഹ്യൂമൻ ട്രാഫിക്കിങ് സെല്ലിലെ ഡെപ്യൂട്ടി എസ്.പിയോട് മുഴുവൻ കാര്യങ്ങളും അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്- എഡിജിപി, സിഐഡി- ക്രൈം ആൻഡ് റെയിൽവേ ആർ.ബി ബ്രഹ്മഭട്ട് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തെ കണ്ടെത്താൻ ഗാന്ധിനഗർ പൊലീസ് സൂപ്രണ്ട് തരുൺ കുമാർ ദുഗ്ഗലും പ്രത്യേക അന്വേഷണം ആരംഭിച്ചു.

വാർത്തകൾ സൂചിപ്പിക്കുന്നത് പ്രകാരം, മരണപ്പെട്ടയാൾ ഉത്തർപ്രദേശുകാരനോ ഡൽഹിക്കാരനോ ആണെന്നും കുടുംബത്തോടൊപ്പം കലോലിൽ സ്ഥിരതാമസം ആക്കിയതാണെന്ന് ദുഗ്ഗൽ പറഞ്ഞു. അവരുടെ കുടുംബത്തെ കണ്ടെത്താൻ ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഇതുവരെ, സഹായമാവശ്യപ്പെട്ട് അവരുടെ കുടുംബം പൊലീസുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ജനുവരിയിൽ കലോലിലെ ഡിങ്കുച ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യു.എസ്- കാനഡ അതിർത്തിയിൽ അതിശൈത്യം മൂലം മരിച്ചിരുന്നു.

മാർച്ചിൽ, കാനഡയിൽ നിന്ന് യു.എസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാനഡ അതിർത്തിയോട് ചേർന്നുള്ള സെന്റ് റെജിസ് നദിയിൽ ബോട്ട് മുങ്ങിയതോടെ ഗുജറാത്തിൽ നിന്നുള്ള ആറ് യുവാക്കൾ യു.എസ് അതിർത്തി സേനയുടെ പിടിയിലായിരുന്നു.

TAGS :

Next Story