ഗുജറാത്ത് മന്ത്രിസഭയില്‍ അടിമുടി മാറ്റത്തിന് സാധ്യത: പട്ടേൽ സമുദായത്തിന് മുൻഗണന നൽകും
15 മാസങ്ങൾക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിൽ അടിമുടി മാറ്റത്തിനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റതോടെ മന്ത്രിസഭാ ചർച്ചകൾക്കും തുടക്കമായി. പട്ടേൽ സമുദായത്തിന് മുൻഗണന നൽകിയാവും പുതിയ മന്ത്രിസഭ രൂപീകരിക്കുക. വിജയ് രൂപാണി മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരെ നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്.
15 മാസങ്ങൾക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിൽ അടിമുടി മാറ്റത്തിനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. പ്രവർത്തന മികവ് മറ്റ് മന്ത്രിമാർക്കും ബാധകമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അങ്ങനെയാണെങ്കിൽ പുതുമുതുഖങ്ങൾക്ക് അടക്കം അവസരം ലഭിക്കും.
ആകെയുള്ള 182 സീറ്റുകളിൽ 90ന് മുകളിൽ സ്വാധീന ശക്തിയുള്ള പട്ടേൽ സമുദായത്തിന് മന്ത്രിസഭാ പുനസംഘടനയിൽ പ്രാതിനിധ്യം നൽകും. 1980 മുതൽ ബിജെപിയ്ക്ക് ഒപ്പം നിൽക്കുന്ന പട്ടേൽ സമുദായം നിലവിൽ പ്രകടിപ്പിക്കുന്ന അതൃപ്തി പരിഹരിക്കാൻ ബിജെപി ദേശീയ നേതൃത്വവും കാണുന്ന വഴി മന്ത്രിസഭാ പുനസംഘടനയിലെ പ്രാതിനിധ്യം തന്നെയാണ്.
നിലവിലെ 21 അംഗ മന്ത്രിസഭയിൽ കൂട്ടിച്ചർക്കലുകൾക്ക് സാധ്യതയില്ല. ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിന് സ്ഥാന ചലനമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിമാരായ ബച്ചുബായ മഗൻ ബായി, ജയരാത്ത് സിങ്ങ്ചി, രാമൻലാൽ നാനു ബായി പട്കർ, കിഷോർ കർനാനി, യോഗേഷ് പട്ടേൽ തുടങ്ങിയവർ പുതിയ മന്ത്രിസഭയിലും തുടരാനാണ് സാധ്യത. ഇന്നുകൊണ്ട് മന്ത്രിസഭാ ചർച്ചകൾ പൂർത്തിയാക്കി നാളെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ബിജെപിയുടെ തീരുമാനം.
Adjust Story Font
16