ഗുലാബ് കരതൊട്ടു; ആന്ധ്രാ തീരത്ത് ശക്തമായ കാറ്റും മഴയും
മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്
ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിലെ തീരം തൊട്ടു. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതോടെ ആന്ധ്രാ തീരത്ത് ശക്തമായ കാറ്റും മഴയുമാണ്.
കലിംഗപട്ടണത്താണ് ഗുലാബ് ആഞ്ഞടിക്കുന്നത്. മൂന്നു മണിക്കൂറിനകം കാറ്റ് ആന്ധ്ര, ഒഡീഷ തീരം കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി ഒഡീഷയിൽ 24 എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിച്ചിരുന്നു. ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയിട്ടുണ്ട്.
Next Story
Adjust Story Font
16