ഗ്യാൻവാപി സർവേ: സ്റ്റേ തുടരും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം
ഡൽഹി: ഗ്യാൻവാപി പള്ളിയിലെ സർവേ നാളെത്തേക്ക് കൂടി സ്റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനോട് നാളെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
നാളെ വൈകുന്നേരം 3:30ന് കേസിൽ വാദം തുടരും. വാദം പൂർത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം. സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ പറഞ്ഞു. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സർവേ ഉദ്യോഗസ്ഥനോട് കോടതി ഹാജരാകാൻ നിർദേശം നൽകുകയിരുന്നു. സർവ്വേയുടെ ഭാഗമായി നടത്തുന്ന ഖനനം പള്ളിക്ക് കേടുപാട് ഉണ്ടാക്കുമെന്ന് മസ്ജിദ് കമ്മറ്റി വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ ഇന്ന് വൈകിട്ട് അഞ്ചുമണി വരെ സർവേ നടപടികൾ നിർത്തിക്കാനായിരുന്നു സുപ്രിംകോടതി നിർദേശം. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സർവേ സ്റ്റേ ചെയ്തത്. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഇടപെടൽ.
വാരണാസി കോടതിയുടെ നിർദേശപ്രകാരമാണ് ഇന്ന് ഗ്യാൻവാപി മസ്ജിദിൽ സർവേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകൾ നൽകിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സർവേ നടത്താൻ അനുമതി നൽകിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സർവേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിർമിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സർവേ നടത്താൻ തീരുമാനിച്ചത്.
Adjust Story Font
16