Quantcast

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക.

MediaOne Logo

Web Desk

  • Updated:

    2021-10-22 15:00:30.0

Published:

22 Oct 2021 11:25 AM GMT

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ
X

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടികൾ സംബന്ധിച്ച്തീരുമാനമെടുത്തത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും - സൌദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാനും നവംബര്‍ ആദ്യവാരം രജിസ്ട്രേഷൻ ആരംഭിക്കാനുമാണ് തീരുമാനം. ഇന്ത്യയിലും സൌദിയിലും തീർഥാടകർക്ക് താമസിക്കാൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സൌകര്യമൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു. തീർഥാടകരുടെ ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കാൻ പ്രത്യേകസംവിധാനങ്ങളും ഒരുക്കും. മക്കയിലെയും മദീനയിലെയും താമസ-ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്ന ഇ-ലഗേജ്, പ്രീ-ടാഗിംഗ് സംവിധാനവും ഇത്തവണ തയ്യാറാക്കും. സൗദിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.

TAGS :

Next Story