ഹമാസ് ഇസ്രായേൽ വ്യോമാക്രമണം; ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി
നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു
ഡൽഹി: ഹമാസ് ഇസ്രായേൽ വ്യോമാക്രമണത്തെതുടർന്ന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ടെൽഅവീവിൽ നിന്ന് തിരിച്ചുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷമുൻനിർത്തിയാണ് സർവീസ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു.
നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു. ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് വിമാന സർവീസ് റദ്ദാക്കിയത്.
ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നേരത്തെ ജാഗ്രതാനിർദേശം നൽകിയിരുന്നു. അധികൃതരുടെ നിർദ്ദേശം പാലിക്കണം. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷിതമായ താവളത്തിന് സമീപത്ത് കഴിയണം. സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരണം എന്ന നിർദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
Adjust Story Font
16