Quantcast

മുദ്രവച്ച കവറിൽ രേഖകൾ സമർപ്പിക്കുന്നതിനെതിരെ മാർഗ രേഖയുമായി സുപ്രിം കോടതി

പരാതിക്കാരന് ഒരു വിവരവും നൽകാതെ കോടതികളിൽ സർക്കാർ നേരിട്ട് രേഖകൾ സമർപ്പിക്കുന്നതിന് എതിരെയാണ് ചീഫ് ജസ്റ്റിസ് നിലപാട് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    6 April 2023 1:02 AM GMT

Supreme Court
X

സുപ്രിം കോടതി

ഡല്‍ഹി: മുദ്രവച്ച കവറിൽ രേഖകൾ സമർപ്പിക്കുന്നതിനെതിരെ മാർഗ രേഖയുമായി സുപ്രിം കോടതി . പരാതിക്കാരന് ഒരു വിവരവും നൽകാതെ കോടതികളിൽ സർക്കാർ നേരിട്ട് രേഖകൾ സമർപ്പിക്കുന്നതിന് എതിരെയാണ് ചീഫ് ജസ്റ്റിസ് നിലപാട് സ്വീകരിച്ചത്. മീഡിയ വൺ കേസിന്‍റെ വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി വ്യവഹാരങ്ങളിൽ വാദിക്കും എതിർകക്ഷിക്കും തുല്യ പരിഗണന നൽകണമെന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് മുദ്ര വെച്ച കവറിൽ സമർപ്പിക്കുന്ന വിവരങ്ങളെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഇംഗ്ലണ്ടിലെ നിയമ വ്യവസ്ഥയടക്കം ഉദാഹരിച്ചാണ് വിധിന്യായത്തിൽ ഇക്കാര്യം സ്ഥാപിക്കുന്നത്. വാദിക്കും എതിർകക്ഷിക്കും ഇടയിൽ തുല്യ അകലമാണ് നീതിന്യായ വ്യവസ്ഥയിൽ പാലിക്കപ്പെടേണ്ടത്. മുദ്രവെച്ച കവറിൽ ചില കാര്യങ്ങൾ പരാതിക്കാർ അറിയിക്കാതെ സർക്കാർ കോടതിയെ നേരിട്ട് അറിയിക്കുമ്പോൾ ഒരു ഭാഗത്തിന് സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെടുന്നത്.

മീഡിയവണിന്‍റെ ലൈസൻസ് പുതുക്കി നൽകാത്തതിന് കാരണം കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിച്ചത്. ഇവിടെ മീഡിയവണിന് സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെട്ടത്. മനുഷ്യാവകാശം സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ, 1976 ലെ കനേഡിയൻ എമിഗ്രേഷൻ നിയമം എന്നിവ അനുസരിച്ച്, കുറ്റാരോപിതന് ചുമത്തിയ കുറ്റങ്ങൾ അറിയാൻ അവകാശമുണ്ട്. ഇരു കൂട്ടർക്കുംവസ്തുതകൾ കൃത്യമായി നൽകിയാൽ മാത്രമാണ് കൃത്യമായ നീതി നിർവഹണം സാധ്യമാകുന്നത്. പൊതു താല്പര്യം സംരക്ഷിക്കുന്നതിനായി മുദ്രവച്ച കവറുകൾ ഒഴിവാക്കണമെന്നും കോടതി വിധിയിൽ പറയുന്നു

TAGS :

Next Story