രാജസ്ഥാനിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ പെട്രോളിന് 11 രൂപ കുറക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ക്ഷേമപദ്ധതികളും ജാതി സെൻസസ് വിഷയവും ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്
രാജസ്ഥാൻ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വാശിയേറിയ പ്രചാരണമാണ് കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനത്തിൽ നടത്തുന്നത്. കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകും. നേരത്തെ ഒരു തവണ മാത്രമാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തിയത്. അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ ക്ഷേമപദ്ധതികളും ജാതി സെൻസസ് വിഷയവു ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്.
അതേസമയം ബി.ജെ.പിക്ക് വേണ്ടി കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പ്രചാരണ രംഗത്ത് സജീവമാണ്. ബി.ജെ.പി രാജസ്ഥാനിൽ അധികാരത്തിലെത്തിയാൽ പെട്രോളിന് 11 രൂപ കുറക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു
പങ്കാളിത്ത പെൻഷനു പകരം പഴയ പെൻഷൻ രീതിയിലേക്കുള്ള മാറ്റം, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ അല്ലെങ്കിൽ ആദ്യ 100 യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങി ഒരു പിടി ജനക്ഷേമ പദ്ധതികളാണ് രാജസ്ഥാനിൽ ഗെഹ്ലോട്ട് നടപ്പാക്കിയത്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ഇതു സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കു കൂട്ടൽ.
Adjust Story Font
16