ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; നാലുപേർ മരിച്ചു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്നും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു.
ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുപേർ മരിച്ചു. നിരവധിപേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാവിലെ ഭിവാനി മേഖലയിലെ ക്വാറിയിലാണ് അപകടമുണ്ടായത്.
Incident of a landslide in a mining quarry took place in Haryana's Bhiwani pic.twitter.com/d7d382RxrC
— ANI (@ANI) January 1, 2022
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്നും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ട്വീറ്റ് ചെയ്തു.
Saddened by the unfortunate landslide accident in Dadam mining zone at Bhiwani. I am in constant touch with the local administration to ensure swift rescue operations and immediate assistance to the injured.
— Manohar Lal (@mlkhattar) January 1, 2022
മറ്റൊരു സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ മണ്ണിടിച്ചിലുണ്ടായപ്പോൾ വാഹനങ്ങളിൽ കുടുങ്ങി പോകുകയായിരുന്നു. 15 മുതൽ 20 വരെ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. തോഷാം ബ്ലോക്കിലെ ദാദം ഖനനമേഖലയിൽ മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികൾ പറയുന്നു.
Adjust Story Font
16