Quantcast

നൂഹ് സംഘർഷം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കേസുകളുടെ അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും കോടതി അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-08-11 15:09:11.0

Published:

11 Aug 2023 1:42 PM GMT

നൂഹ് സംഘർഷം; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
X

ഡൽ​ഹി: ​​ഹരിയാനയിലെ നൂഹ് സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മുസ്‌ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ല. സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്ന് കോടതി. കേസുകളുടെ അന്വേഷണത്തിന് ഡി.ജി.പിയുടെ നേതൃത്വത്തിൽ സമിതി വേണമെന്നും കോടതി അറിയിച്ചു.

നൂ​ഹിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ​ഹിന്ദുമഹാസഭകൾ ചേർന്നു കൊണ്ട് മുസ്‌ലിം വിഭാ​ഗത്തെ സാമ്പത്തികമായി ബ​ഹിഷ്കരിക്കാനും ഇവർക്ക് കച്ചവടം ചെയ്യാനുളള സൗകര്യങ്ങൾ പോലും നൽകരുതെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെയാണ് സ്പ്രീംകോടതിയിൽ ​ഹരജി എത്തിയത്. ഈ ഹരജി പരി​ഗണിക്കുമ്പോഴാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ആക്രമണത്തിന് പിന്നാലെ മുസ്‌ലിം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾ തമ്മിൽ യോജിപ്പിൽ മുന്നോട്ടു പോകണമെന്നും വേണമെന്ന് കോടതി നിർദേശിച്ചു. കേസിൽ നാളെയും വാദം തുടരും.

TAGS :

Next Story