ഹരിയാന, കശ്മീർ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പാർട്ടികൾ; ഖാർഗെ ഇന്ന് കശ്മീരിൽ
വിനേഷ് ഫോഗട്ട് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും
ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം ശകത്മാക്കി കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയാണ് ഇന്ന് ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക. അനന്ത്നാഗിലെ പൊതു റാലിയിൽ ഖാർഗെ പങ്കെടുക്കും.
വരുന്ന ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീരിൽ പ്രചാരണത്തിന് എത്തും. അതേസമയം ഹരിയാനയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ജൂലാന സീറ്റിൽ നിന്നാണ് വിനേഷ് മത്സരിക്കുന്നത്.
സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള ബാക്കി സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ആം ആദ്മി പാർട്ടി 11 സീറ്റുകളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ 40 മണ്ഡലങ്ങളിൽ എഎപി സ്ഥാനാർഥികളായി.
Adjust Story Font
16