ഹരിയാനയിലെ പാടത്ത് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കര്‍ഷകരുമായി സംവദിച്ചു
ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്
പാടത്ത് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി
സോനെപത്: ഹരിയാനയിലെ സോനെപത്തിൽ കർഷകരെ കണ്ട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൃഷി ഭൂമിയിലെത്തിയ രാഹുല്‍ നെല്‍പ്പാടത്ത് ട്രാക്ടര്‍ ഓടിക്കുകയും ഞാറ് നടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഷിംലയിലേക്കുള്ള യാത്രാമധ്യേയാണ് രാഹുൽ ഗാന്ധി പെട്ടെന്ന് സോനെപത്തിൽ കർഷകരെ കാണാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹി ഐഎഎൻഎസിനോട് പറഞ്ഞു.''ഭാരത് ജോഡോ യാത്രക്ക് ശേഷവും രാഹുല്‍ പൊതുജനങ്ങളെ കാണുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്'' ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ വരുമാനത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതായി പാർട്ടി നേതാക്കൾ പറഞ്ഞു.
ഇതിനു മുന്‍പും രാഹുല്‍ അപ്രീതിക്ഷിത സന്ദര്‍സനം നടത്തി സാധാരണക്കാരെ ഞെട്ടിച്ചിരുന്നു. മാർച്ചിൽ തലസ്ഥാനത്തെ ബംഗാളി മാർക്കറ്റും ജുമാ മസ്ജിദ് പ്രദേശവും സന്ദർശിച്ചിരുന്നു. പിന്നീട് അദ്ദേഹം മുഖർജി നഗർ പ്രദേശത്തെത്തി യുപിഎസ്‌സി ഉദ്യോഗാർത്ഥികളുമായും സംവദിച്ചു.ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മെന്‍സ് ഹോസ്റ്റലിലെത്തി ഉച്ചഭക്ഷണം കഴിച്ച് ഹരിയാനയിലെ മുർത്തലിലേക്ക് പോയ ഗാന്ധി അവിടെ നിന്ന് അംബാല വരെ ട്രക്ക് സവാരി നടത്തി.അടുത്തിടെ ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിലെ നൈക്ക് മാർക്കറ്റ് സന്ദർശിക്കുകയും ബൈക്ക് മെക്കാനിക്കുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.അടുത്തിടെ യുഎസ് സന്ദർശന വേളയിൽ ഗാന്ധി ന്യൂയോർക്കിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് ട്രക്ക് സവാരി നടത്തിയിരുന്നു.
Haryana | On his way from Delhi to Shimla (Himachal Pradesh) Congress leader Rahul Gandhi reached Sonipat earlier this morning, where he met farmers at various villages of Baroda. He joined them in the sowing process, as they worked at the fields in Baroda and Madina. pic.twitter.com/IO3byBuN0y
— ANI (@ANI) July 8, 2023
Adjust Story Font
16