Quantcast

പഴക്കച്ചവടത്തിലെ 'മുസ്‍ലിം കുത്തക' അവസാനിപ്പിക്കണം: കര്‍ണാടകയില്‍ വീണ്ടും വിദ്വേഷ പ്രചാരണം

ഹലാൽ ഭക്ഷണം നിരോധിക്കണം, മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുത് തുടങ്ങിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ക്യാമ്പെയിന്‍

MediaOne Logo

Web Desk

  • Updated:

    2022-04-06 08:04:38.0

Published:

6 April 2022 8:01 AM GMT

പഴക്കച്ചവടത്തിലെ മുസ്‍ലിം കുത്തക അവസാനിപ്പിക്കണം: കര്‍ണാടകയില്‍ വീണ്ടും വിദ്വേഷ പ്രചാരണം
X

കര്‍ണാടകയില്‍ വീണ്ടും മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം. പഴക്കച്ചവടത്തിലെ 'മുസ്‍ലിം കുത്തക' അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതിയാണ് രംഗത്തെത്തിയത്. ഹലാൽ ഭക്ഷണം നിരോധിക്കണം, ബാങ്ക് വിളിക്കുമ്പോൾ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ക്കു ശേഷമാണ് പുതിയ ആവശ്യം.

കർണാടകയിലെ ഹിന്ദു ജനജാഗ്രതി സമിതിയുടെ കോർഡിനേറ്റർ ചന്ദ്രു മോഗർ ആണ് പഴക്കച്ചവടത്തിലെ മുസ്‍ലിം കുത്തക അവസാനിപ്പിക്കാൻ ഹിന്ദുക്കൾ കൂടുതലായി പഴവ്യാപാരത്തിലേക്ക് കടക്കണമെന്ന് ട്വിറ്ററില്‍ ആഹ്വാനം ചെയ്തത്. ഹിന്ദു കച്ചവടക്കാരിൽ നിന്ന് പഴങ്ങൾ വാങ്ങാൻ ഹിന്ദുക്കളോട് ചന്ദ്രു മോഗര്‍ അഭ്യർഥിച്ചു- "പഴക്കച്ചവടത്തിൽ മുസ്‍ലിംകളുടെ കുത്തകയുണ്ട്. അവർ പഴങ്ങളും റൊട്ടിയും വിൽക്കുന്നതിന് മുമ്പ് തുപ്പുന്നതും ഞങ്ങൾ കാണുന്നുണ്ട്"- ചന്ദ്രു മൊഗർ പറഞ്ഞു. ഈ മുസ്‍ലിം കച്ചവടക്കാര്‍ 'ജിഹാദ് തുപ്പുകയാണ്' എന്നും ചന്ദ്രു മോഗര്‍‌ പറഞ്ഞു.

ഹിന്ദുത്വ സംഘടനാ നേതാവ് പ്രശാന്ത് സംബർഗിയും മുസ്‍ലിം പഴക്കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു- "കഠിനാധ്വാനം ചെയ്യുന്നത് ഹിന്ദു കർഷകരാണ്. ആനുകൂല്യങ്ങൾ ഇടനിലക്കാരനായ മുസ്‍ലിം കച്ചവടക്കാര്‍ സ്വന്തമാക്കുന്നു. ഞങ്ങളിതിനെ കുറിച്ച് ഗവേഷണം നടത്തി. ബിസിനസിലെ ഈ ഇടനിലക്കാരെ നീക്കാന്‍ ഞങ്ങൾ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്"- പ്രശാന്ത് സംബർഗി പറഞ്ഞു.

കര്‍ഷകര്‍ക്ക് വലിയ വിപണിയുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും പ്രശാന്ത് സംബര്‍ഗി പറഞ്ഞു.

Summary- Even while the demand for a ban on halal meat and the use of loudspeakers in masjids during azan is being criticised, some Hindu outfits in Karnataka have now sought an end to the "monopoly of Muslims" in the fruit business.

TAGS :

Next Story