Quantcast

ആർ.എസ്.എസ്സിന്റെ വിദ്വേഷ രാഷ്ട്രീയം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തി: പോപ്പുലർ ഫ്രണ്ട്

പ്രവാചകനിന്ദയിൽ മാപ്പു പറയേണ്ടത് രാജ്യമല്ല, ആർ.എസ്.എസ്സാണെന്നും പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം

MediaOne Logo

Web Desk

  • Updated:

    2022-06-06 15:51:13.0

Published:

6 Jun 2022 12:55 PM GMT

ആർ.എസ്.എസ്സിന്റെ വിദ്വേഷ രാഷ്ട്രീയം ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തി: പോപ്പുലർ ഫ്രണ്ട്
X

ആർ.എസ്.എസ്സിന്റെ വിദ്വേഷ രാഷ്ട്രീയം ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയെ നാണംകെടുത്തിയെന്ന് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം. പ്രവാചക നിന്ദയിൽ മാപ്പു പറയേണ്ടത് രാജ്യമല്ല, മറിച്ച് ആർ.എസ്.എസ്സാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയിൽ അറബ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിനു മുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കണമെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. ആർ.എസ്.എസ് ലോകജനതയോടും ഇന്ത്യൻ പൗരന്മാരോടും മാപ്പു പറയണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളായ നുപുർ ശർമായും നവീൻ ജിൻഡാലും നടത്തിയ പ്രവാചക നിന്ദയിൽ നടപടി വേണമെന്ന് ആവശ്യവുമായി ജിസിസി കൗൺസിൽ രംഗത്തുവന്നു. പ്രതിഷേധവും അമർശവും രേഖപ്പെടുത്തിയ അദ്ദേഹം ഇന്ത്യയോട് വിഷയത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഒമാന്റെ ഫോറിൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവരുടെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഒമാൻ ഗ്രാൻഡ് മുഫ്തിയും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.

വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതികളെ നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്ന് ബഹ്‌റൈനും പറഞ്ഞു. സൗദി വിദേശ കാര്യ മന്ത്രാലയവും ഇന്ന് പുലർച്ചെ പ്രതിഷേധം അറിയിച്ചിരുന്നു. 22 രാജ്യങ്ങളുൾപ്പെടുന്ന അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ്, അമ്പതോളം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി എന്നിവരും ശിക്ഷാ നടപടി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യൻ അംബാസഡറേയും കുവൈത്ത് അംബാസിഡറേയും ഈ രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു. വിവാദമായ പ്രസ്താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇരുവരും മറുപടി നൽകി. മുസ്ലിം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്നാണ് രാജ്യങ്ങളുടെ കൂട്ടായ്മയുടേയും ഗൾഫ് രാജ്യങ്ങളുടേയും ആവശ്യം. മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്നും നടപടി വേണമെന്നുമാണ് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിലപാട്.

TAGS :

Next Story