ഹാഥ്റസ് അപകടം: ആറുപേർ അറസ്റ്റിൽ
രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്
ഹാഥ്റസ്: ഹാഥ്റസ് അപകടത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റ് ആണ് ഇവരുടേത്.
മുഗൾഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടയാത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് 'സത്സംഗ്' എന്ന പ്രാർത്ഥനാചടങ്ങ് നടത്തിയത്. ഒരു പ്രാദേശിക ഗുരുവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് പ്രദേശത്തെ ആളുകൾ പറയുന്നത്.
പ്രാർത്ഥനായോഗത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നെന്ന് സംഭവസ്ഥലത്ത് നിന്ന് ഒരു സ്ത്രീ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
സംസ്ഥാനത്തെ മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിംഗും സംഭവസ്ഥലത്ത് സന്ദർശനം നടത്തി. ആഗ്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, അലിഗഡ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംഭവം അന്വേഷിക്കുക.
Adjust Story Font
16