ഒരു ട്രെന്‍ഡും കാണുന്നില്ല; മധ്യപ്രദേശിലെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ്
താനൊരു ട്രന്‍ഡും കണ്ടിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് എ.എന്‍.ഐയോട് പറഞ്ഞു
കമല്‍നാഥ്
ഭോപ്പാല്‍: ബി.ജെ.പി വ്യക്തമായ ആധിപത്യം പുലര്‍ത്തുമ്പോഴും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്.താനൊരു ട്രന്‍ഡും കണ്ടിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് എ.എന്‍.ഐയോട് പറഞ്ഞു
''ഒരു ടെന്‍ഡ്രും ഞാന്‍ കണ്ടില്ല. 11 മണിവരെ ട്രെൻഡുകളൊന്നും നോക്കേണ്ടതില്ല. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എനിക്ക് വോട്ടർമാരെ വിശ്വസിക്കുന്നു'' കമല്‍നാഥ് വ്യക്തമാക്കി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു കമല്‍നാഥിന്‍റെ പ്രതികരണം.
#WATCH | Counting of votes | Bhopal: At the Pradesh Congress office, Madhya Pradesh Congress president Kamal Nath says, "I have not seen the trends, I trust the voters of Madhya Pradesh that they will keep their own future secure...Don't count the number of seats. We will… pic.twitter.com/lyFjrnX6St
— ANI (@ANI) December 3, 2023
അതേസമയം, വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, കമൽനാഥിനെ രണ്ടാം തവണയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചുകൊണ്ടുള്ള ബാനറുകള്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ''മുഖ്യമന്ത്രി കമല്‍നാഥിന് അഭിനന്ദനങ്ങള്‍' എന്നെഴുതിയ പോസ്റ്റർ ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിന് പുറത്തും പതിച്ചിരുന്നു. 2003 മുതല്‍ ബി.ജെ.പി സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും 2018 ഒഴിച്ച് മൂന്നു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു ജയം.
ഒമ്പത് എക്‌സിറ്റ് പോളുകളിൽ നാലെണ്ണം ബിജെപിക്ക് വ്യക്തമായ മുൻതൂക്കം നല്‍കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 230 അംഗ നിയമസഭയിൽ 140 മുതൽ 162 വരെ സീറ്റുകൾ നേടി ബിജെപി മധ്യപ്രദേശിൽ അധികാരം നിലനിർത്തുമെന്നായിരുന്നു ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ.
Madhya Pradesh election results: BJP leads on 37 seats, as per early trends
— ANI Digital (@ani_digital) December 3, 2023
Read @ANI Story | https://t.co/yfls5xGhoH#MadhyaPradesh #MadhyaPradeshElections2023 #MPElection2023 #ElectionCommissionOfIndia pic.twitter.com/3OCSQ5NlFL
Adjust Story Font
16