Quantcast

തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം; എച്ച്.ഡി രേവണ്ണ കസ്റ്റഡിയിൽ

പിതാവ് എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Published:

    4 May 2024 2:27 PM

HD Revanna in custody
X

ബംഗളൂരു: ലൈംഗികാതിക്രമ കേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയായ ഹോളനരസിപൂർ ജെ.ഡി.എസ് എം.എൽ.എ എച്ച് ഡി രേവണ്ണയെ ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. പിതാവ് എച്ച് ഡി ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് രേവണ്ണയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കസ്റ്റഡി. അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് കേസ്.

എച്ച്.ഡി രേവണ്ണയ്ക്കൊപ്പം മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും ലൈംഗികാതിക്രമത്തിനും ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും ഗുരുതരമായ ആരോപണങ്ങൾ നിലവിലുണ്ട്. ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അശ്ലീല വീഡിയോ കേസിൽ മകൻ പ്രജ്വൽ രേവണ്ണക്കെതിരായ ബലാത്സംഗ ആരോപണങ്ങളും സംഘം അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story