Quantcast

സിസോദിയയെ നാളെ അറസ്റ്റ് ചെയ്യും, എല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്: എ.എ.പി

സിസോദിയ നാളെ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണം.

MediaOne Logo

Web Desk

  • Updated:

    2022-10-16 08:22:53.0

Published:

16 Oct 2022 8:21 AM GMT

സിസോദിയയെ നാളെ അറസ്റ്റ് ചെയ്യും, എല്ലാം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്: എ.എ.പി
X

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സി.ബി.ഐയുടെ സമന്‍സ്. സിസോദിയ നാളെ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണം. മദ്യനയ അഴിമതി കേസിലാണ് സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. നാളത്തെ ചോദ്യംചെയ്യലിന് ശേഷം സിസോദിയയെ ജയിലില്‍ അടയ്ക്കാനാണ് നീക്കമെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അറസ്റ്റ് നീക്കം. ബി.ജെ.പി ഭയപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സി.ബി.ഐ നടത്തിയ റെയ്ഡുകളിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഏജൻസിയുമായി പൂര്‍ണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചു- "സി.ബി.ഐ 14 മണിക്കൂർ എന്റെ വീട്ടിൽ റെയ്ഡ് നടത്തി. ഒന്നും കണ്ടെത്തിയില്ല. അവർ എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. അവർ എന്നെ നാളെ രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഞാൻ പോയി പൂര്‍ണ സഹകരണം ഉറപ്പാക്കും".


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മനീഷ് സിസോദിയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു- "ജയിൽ അഴികള്‍ക്കും തൂക്കുമരത്തിനും ഭഗത് സിങ്ങിന്‍റെ നിശ്ചയദാർഢ്യത്തെ തടയാനായില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷും സത്യേന്ദ്രയുമാണ് ഇന്നത്തെ ഭഗത് സിങ്ങുമാര്‍".

TAGS :

Next Story