Quantcast

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് ആം ആദ്മി

പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ സിബിഐ, ഇഡി, ഐടി റെയ്ഡുകൾ നടത്തി അവരെ ജയിലിൽ അടയ്ക്കുന്ന രീതിയാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-06-16 06:17:13.0

Published:

16 Jun 2023 5:31 AM GMT

Saurabh Bharadwaj
X

സൗരഭ് ഭരദ്വാജ്/ മോദി

ഡല്‍ഹി: 2024-ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടന മാറ്റി ഇന്ത്യയുടെ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് ഡൽഹി കാബിനറ്റ് മന്ത്രി സൗരഭ് ഭരദ്വാജ് . ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്ന് എഎപിയുടെ ദേശീയ വക്താവ് കൂടിയായ ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.

''പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ സിബിഐ, ഇഡി, ഐടി റെയ്ഡുകൾ നടത്തി അവരെ ജയിലിൽ അടയ്ക്കുന്ന രീതിയാണുള്ളത്. 2024ൽ നരേന്ദ്ര മോദി (വീണ്ടും) പ്രധാനമന്ത്രിയായാൽ ഭരണഘടന മാറ്റി രാജാവായി പ്രഖ്യാപനം നടത്താനാണ് സാധ്യത. അസംഖ്യം ആളുകൾ ജീവൻ ബലിയർപ്പിച്ച ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടും'' ഭരദ്വാജ് പറഞ്ഞു. എന്നാല്‍ ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ഡൽഹി മന്ത്രിക്കെതിരെ തിരിച്ചടിച്ചു. ഭരദ്വാജിന്‍റെ പ്രസ്താവന വിഡ്ഢിത്തവും ബാലിശവുമാണെന്ന് വിശേഷിപ്പിച്ചു.ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം, കേജ്‌രിവാളിനെ അഴിമതിക്കാരെന്ന് ആരോപിച്ച പാർട്ടികളെയും രാഷ്ട്രീയ നേതാക്കളെയും പോലും കെട്ടിപ്പിടിക്കാൻ ആം ആദ്മി വ്യഗ്രത കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാരിന്‍റെ അധികാരങ്ങൾ പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാരിന്‍റെ ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി പോരാട്ടത്തിലാണ്. രാജ്യസഭയിൽ ഓർഡിനൻസിനെ എതിര്‍ക്കുന്നതിന് പിന്തുണ തേടി ശരദ് പവാർ, മമത ബാനർജി, കെ ചന്ദ്രശേഖർ റാവു, അഖിലേഷ് യാദവ്, ഹേമന്ത് സോറൻ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളുമായി ഡൽഹി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story