കുട്ടികളെ മുറ്റമടിക്കാൻ വിട്ടു; സ്‌കൂൾ ബാഗ് തലയണയാക്കി ക്ലാസ് മുറിയിൽ അധ്യാപകന്റെ ഉറക്കം
മധ്യപ്രദേശിലെ ഛടാർപൂരിലുള്ള സർക്കാർ സ്‌കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.
ഭോപ്പാൽ: കുട്ടികളെ സ്‌കൂളിന്റെ മുറ്റമടിക്കാൻ വിട്ട ശേഷം സ്‌കൂൾ ബാഗ് തലയണയാക്കി ക്ലാസ് മുറിയിൽ അധ്യാപകന്റെ ഗംഭീര ഉറക്കം. മധ്യപ്രദേശിലെ ഛടാർപൂരിലുള്ള സർക്കാർ സ്‌കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.
ലവകുശ്‌നഗറിലുള്ള സർക്കാർ സ്‌കൂളിലെ ഹെഡ് മാസ്റ്ററായ രാജേഷ് കുമാർ അദ്ജാരിയയുടെ ഉറക്കം നാട്ടുകാരാണ് മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കുട്ടികളുടെ ബാഗുകൾ കൂട്ടിയിട്ട് ഫാൻ ഓൺ ചെയ്ത് ക്ലാസിൽ കിടന്നുറങ്ങുകയാണ് അധ്യാപകൻ. കുറച്ചു കുട്ടികൾ പുറത്തു കളിച്ച് നടക്കുന്നതും കുറച്ചു പെൺകുട്ടികൾ സ്‌കൂൾ മുറ്റം അടിച്ചുവാരുന്നതും വീഡിയോയിലുണ്ട്.
मध्यप्रदेश छतरपुर @ChouhanShivraj आप की भांजीया झाड़ू लगा रही हैं व मारसब भांजियो के बस्ते से को तकिया बना कर सो रहे हैं,,,, #वीडियोवायरल,
— manishkharya (@manishkharya1) July 14, 2023
जिला शिक्षा अधिकारी ने दिए जांच के निर्देश,,@ABPNews@brajeshabpnews@INCMP @schooledump pic.twitter.com/JP8nHFz0PM
വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവി എം.കെ കൗട്ടറി മാധ്യമങ്ങളോട് പറഞ്ഞു. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ശക്തമായ അച്ചടക്കനടപടി ഉണ്ടാവുമെന്നും ഉപ വിദ്യാഭ്യാസ ഓഫീസർ ആർതി ലഖേര പറഞ്ഞു.
Adjust Story Font
16