അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ അല്ല: കേന്ദ്ര ആരോഗ്യമന്ത്രി
'ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിലാണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്'
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാളവ്യ. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിലാണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ മരുന്ന് വിലയും ഉയരുമെന്ന് മന്ത്രി വിശദീകരിച്ചു.
2013ലെ ഡ്രഗ്സ് പ്രൈസസ് കണ്‍ട്രോള്‍ ഓര്‍ഡറിലെ ഷെഡ്യൂള്‍ 1ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അവശ്യ മരുന്നുകളുടെ ഉത്പാദനവും ലഭ്യതയും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) നിരീക്ഷിക്കുന്നുണ്ടെന്നാണ് രേഖകളിലുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍ വഴിയാണ് നിരീക്ഷണം.
മരുന്നുകളുടെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) 10.76 ശതമാനം വര്‍ധിച്ചതായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇത് 800 മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിലക്കയറ്റത്തിലെത്തി. രാസഘടകങ്ങൾക്ക് വിലകൂടിയത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിച്ചത്. സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ ഗുളികകൾ മുതൽ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വരെ വില ഉയര്‍ന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങി മുടങ്ങാതെ മരുന്നുകള്‍ ഉപയോഗിക്കേണ്ട രോഗമുള്ളവര്‍ക്കാണ് ഏറ്റവും തിരിച്ചടി.
ജീവിതശൈലീ രോഗത്തിന് സ്ഥിരം മരുന്നുകള്‍ ഉപയോഗിക്കുന്നവരെ വിലവര്‍ധന ബാധിക്കും. സ്റ്റെൻഡുകൾ, കാൻസർ മരുന്നുകൾ എന്നിവയെ നേരത്തെയുണ്ടായ വിലക്കയറ്റങ്ങൾ സാരമായി ബാധിച്ചിരുന്നു. വര്‍ധിപ്പിച്ച വില പുതിയ ബാച്ച് മരുന്നുകള്‍ക്കാണ് നല്‍കേണ്ടിവരിക. ഇതിനാൽ നിലവിലെ സ്റ്റോക്ക് തീരും വരെ മരുന്നുവില ഉയരില്ല.
Summary- Union Health Minister Mansukh Mandaviya on Monday clarified that the Central Government has not increased the prices of any essential medicines. Mandaviya today said that the Government doesn't control prices of essential medicines.
Adjust Story Font
16