കർണാടകയിൽ മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി
കർണാടക സർക്കാരിന്റെ ആവശ്യപ്രകാരമാണ് തീരുമാനം.
ന്യൂഡൽഹി: കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ഈ മാസം 25ലേക്കാണ് മാറ്റിയത്.
കർണാടക സർക്കാരിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. ഹരജി പരിഗണിക്കുന്നത് വരെ ഉത്തരവ് അനുസരിച്ച് പുതിയ നിയമനമോ അഡ്മിഷനോ നടത്തില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സോളിസിറ്റർ തുഷാർ മേത്തയാണ് ഇക്കാര്യം കോടതിയിൽ ഉറപ്പ് നൽകിയത്. ഇപ്പോൾ തുടരുന്ന രീതിയിൽതന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇതേ തുടർന്നാണ് ഹരജി മറ്റിയത്.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു തീരുമാനമെടുത്തത്. ഒരു പഠനവും നടത്താതെ സംവരണം നിർത്തലാക്കിയ തീരുമാനം ചോദ്യം ചെയ്ത് വിവിധ മുസ്‌ലിം സംഘടനകളാണ് കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രിംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Adjust Story Font
16