Quantcast

കർണാടകയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മണ്ണിടിച്ചിലിൽ മൂന്നു മരണം

ഉയർന്ന പ്രദേശങ്ങളിൽ പുനരധിവാസകേന്ദ്രങ്ങൾ നിർമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർക്ക് ആവശ്യാനുസരണം പ്രളയസമയങ്ങളിൽ അങ്ങോട്ട് മാറിതാമസിക്കാൻ ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

MediaOne Logo

Web Desk

  • Published:

    7 July 2022 7:57 AM GMT

കർണാടകയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; മണ്ണിടിച്ചിലിൽ മൂന്നു മരണം
X

ബെംഗളൂരു: കർണാടകയുടെ തീരപ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ മുന്നറിയിപ്പ്. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടലുകൾ നടത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികൃതർക്ക് നിർദേശം നൽകി. തീരദേശമേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചു. പ്രളയസാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പര്ശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2009 ൽ ഉണ്ടായ മഹാപ്രളയത്തിൽ അറുപതോളം ഗ്രാമങ്ങളിലുള്ളവരെ സ്ഥിരമായി പുനരധിവസിപ്പിച്ചിരുന്നു. പക്ഷേ പ്രളയം കുറഞ്ഞപ്പോൾ അവർ സ്വന്തം താമസസ്ഥലങ്ങളിലേക്ക് തന്നെ തിരിച്ചുവന്നു. ഉയർന്ന പ്രദേശങ്ങളിൽ പുനരധിവാസകേന്ദ്രങ്ങൾ നിർമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർക്ക് ആവശ്യാനുസരണം പ്രളയസമയങ്ങളിൽ അങ്ങോട്ട് മാറിതാമസിക്കാൻ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനനങ്ങൾ വേഗത്തിലാക്കാനും പ്രളയബാധിത പ്രദേശങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് അദ്ദേഹം നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങൽ നിന്ന് നാട്ടുകാരെ സുരക്ഷതമേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. അതിശക്തമായ മഴ കർണ്ണാടകയിലെ തീരദേശമേഖലയിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ സ്തംഭിപ്പിച്ചിരുന്നു. കെട്ടിടങ്ങളും വീടുകളും ഇലക്ട്രിക് പോസ്റ്റുകളും മഴ മൂലം തകർന്നിരുന്നു. മാംഗ്ലൂരു ജില്ലയിൽ നിന്ന് 60 കി.മി അകലെ പഞ്ഞിക്കല്ലു വില്ലേജിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മലയാളി മരണപ്പെട്ടിരുന്നു.

കനത്ത മഴയെത്തുടർന്ന് കർണാടകയിലെ തീരപ്രദേശങ്ങളിൽ ജനജീവിതം താറുമാറായി. കനത്ത മഴയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും വൈദ്യുതി തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.

TAGS :

Next Story