1996ന് ശേഷം തമിഴ്‌നാട്ടിലിത്ര മഴ ആദ്യമായി
കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട വിമാനങ്ങളും ബെംഗളൂരുവിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. 1996ന് ശേഷം തമിഴ്‌നാട്ടില്‍ ജൂണില്‍ ഇത്ര ശക്തമായി മഴ പെയ്യുന്നത് ആദ്യമായാണ്.
മഴയെത്തുടര്‍ന്ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ട 10 വിമാനങ്ങളും ബെംഗളൂരുവിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങളും വൈകി.
ചെന്നൈയില്‍ ഞായറാഴ്ച രാത്രി തുടങ്ങിയ മഴ രാവിലെയും തുടരുകയാണ്. ഞായറാഴ്ച മുതല്‍ ഇന്ന് പുലര്‍ച്ചെ 5.30 വരെ ചെന്നൈ മീനംപക്കത്ത് 137.6 മില്ലി ലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വെല്ലൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചത്.
Adjust Story Font
16