Quantcast

ഉത്തരേന്ത്യയിൽ ആശങ്കയായി കനത്ത മഴ; ഡൽഹിയിൽ പതിനൊന്ന് മരണം

കഠിനമായ ചൂടിൽനിന്ന് കനത്ത മഴയിലേക്ക്, പിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണുണ്ടായത്

MediaOne Logo

Web Desk

  • Published:

    1 July 2024 2:31 AM GMT

Heavy Rain
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ആശങ്കയായി കനത്ത മഴ തുടരുന്നു. ഉത്തരാഖണ്ഡിലും യു.പിയിലും നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലും കനത്ത മഴ തുടരുകയാണ്. അരുണാചല്‍ പ്രദേശില്‍ റെഡ് അലേര്‍ട്ടും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്

ഡല്‍ഹിയില്‍ മഴക്കെടുതികളില്‍ ഇതുവരെ 11 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് സമീപസ്ഥലങ്ങള്‍ പ്രളയത്തിലാഴ്ന്നു. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടതടക്കം വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേദാർനാഥ് ഗാന്ധി സരോവര്‍ മേഖലയിലെ മലമുകളില്‍നിന്ന് മഞ്ഞുപാളികള്‍ ഇടിഞ്ഞൊഴുകി. യു.പിയിലെ മൊറാദാബാദില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. ജാർഖണ്ഡിലെ ഗിരിധിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. കഠിനമായ ചൂടില്‍നിന്ന് കനത്ത മഴയിലേക്ക്, പിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയില്‍ വലിയമാറ്റമാണുണ്ടായത്.

TAGS :

Next Story