Quantcast

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിപ്പ്

ഗുജറാത്തില്‍ രണ്ട് ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ പാതകളും പൂര്‍ണമായും അടച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-25 14:57:38.0

Published:

25 July 2023 1:54 PM GMT

Heavy Rainfall in North India, Heavy Rainfall in North Indian States ,Heavy Rain,ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന്  മുന്നറിപ്പ്,ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി ,
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. കനത്ത മഴയിലും മണ്ണിടിച്ചിലും പ്രധാന റോഡുകൾ തകർന്നു. നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്.

മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. രുദ്രപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഋഷികേശ്-ബദ്രീനാഥ് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. നിരവധിപെരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.


ഡൽഹിയിൽ യമുനാ നദിയില്‍ ജലനിരപ്പ് ഉയർന്നത് ഇടക്ക് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. യുപിയില്‍ ഹിന്‍ഡന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നോയിഡയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. പഞ്ചാബിൽ ശക്തമായ മഴയെ തുടർന്ന് പലയിടതും വെള്ളം കയറി. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയ സമാനമായ സാഹചര്യമുണ്ട്. ഗുജറാത്തില്‍ രണ്ട് ദേശീയപാതകളും 10 സംസ്ഥാന പാതകളും 300 ഗ്രാമീണ പാതകളും പൂര്‍ണമായും അടച്ചു. മുംബൈയിൽ മണ്ണിടിച്ചിലിന് പിന്നാലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


TAGS :

Next Story