Quantcast

രാജ്യത്ത് മഴക്കെടുതി രൂക്ഷം; വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ

ഗുജറാത്തിൽ വീട് തകര്‍ന്ന് 3 പേർ മരിച്ചു

MediaOne Logo

Web Desk

  • Published:

    24 July 2024 7:49 AM GMT

Heavy rain: Holiday for educational institutes in Thrissur and Wayanad districts tomorrow (Tuesday)., latest news malayalam അതിതീവ്ര മഴ: തൃശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) അവധി
X

ഡൽഹി: രാജ്യത്തെ വിവിധ ഇടങ്ങളിൽ മഴക്കെടുതി രൂക്ഷം. ഗുജറാത്തിൽ വീട് തകര്‍ന്ന് 3 പേർ മരിച്ചു. ഡൽഹിയിലും, ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ഗുജറാത്തിൽ അടുത്ത രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലാണ് മ​ഴക്കെടുതി രൂക്ഷം.

അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ദ്വാരക ജില്ലയിൽ വീട് തകര്‍ന്നാണ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഗുജറാത്തിന് പുറമെ ഡൽഹി, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിലും വ്യാപക മഴ തുടരുകയാണ്.

ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതിനിടെ മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയിൽ നേരിയ ഭൂചനം ഉണ്ടായി.

TAGS :

Next Story