Quantcast

ഹെലികോപ്​ടർ ടാക്​സി ആരംഭിക്കുമെന്ന്​ യു.പി

കോവിഡിനെ തുടർന്ന്​ തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാൻ ജനങ്ങൾ മടിക്കുന്ന സാഹചര്യത്തിൽ ഹെലികോപ്​ടർ ഉപകാരപ്രദമാകുമെന്ന് സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    2 Sep 2021 12:52 PM GMT

ഹെലികോപ്​ടർ ടാക്​സി ആരംഭിക്കുമെന്ന്​ യു.പി
X

ഹെലികോപ്​ടർ ടാക്​സി സർവീസ് ആരംഭിക്കാനൊരുങ്ങി​ ഉത്തർപ്രദേശ്​ ടൂറിസം വകുപ്പ്​. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ്​ സർവീസ്​ ആരംഭിക്കുക. ഡിസംബറോടെ ഹെലികോപ്​ടർ ടാക്​സിക്ക്​ തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.

കോവിഡ് വ്യാപനത്തെ തുടർന്ന്​ തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യാൻ ജനങ്ങൾ മടിക്കുന്ന സാഹചര്യത്തിൽ ഹെലികോപ്​ടർ ടാക്​സി ജനങ്ങൾക്ക്​ ഉപകാരപ്രദമാകുമെന്നാണ്​ സർക്കാർ കണക്കുകൂട്ടുന്നത്​. പദ്ധതി ആരംഭിക്കുന്നതിനായി ആഗ്രയിൽ ഹെലിപോർട്ട് തയാറാണെന്ന്​ ടൂറിസം വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ്​ കുമാർ മേഷ്​റാം പറഞ്ഞു. മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹെലിപോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

വിദേശികൾ ഉൾപ്പടെയുള്ള സഞ്ചാരികൾ താജ്​മഹൽ സഞ്ചരിക്കുന്നത്​ മികച്ച യാത്രസൗകര്യമുള്ളതിനാലാണ്​. എന്നാൽ, യാത്രസൗകര്യത്തിന്‍റെ അഭാവം മൂലം മറ്റ്​ സ്ഥലങ്ങളിലേക്ക്​ ഇവർ പോകുന്നില്ല. ഹെലികോപ്​ടർ ടാക്​സി ഇത്തരം പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണുമെന്നാണ്​ പ്രതീക്ഷ. ആഗ്ര കൂടാതെ പ്രയാഗ്​രാജ്​, വിന്ധ്യാചൽ, ലഖ്​നോ, വാരണാസി എന്നിവിടങ്ങളിലും സേവനം ഒരുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി അന്ന്​ തന്നെ മടങ്ങുന്ന രീതിയിലാവും സർവീസ്​. ബോധ്​ഗയയിലും കുഷിനഗറിലും സമാനമായ രീതിയിൽ സേവനമൊരുക്കുമെന്നും മുകേഷ്​ കുമാർ പറഞ്ഞു.

TAGS :

Next Story