Quantcast

'കഴിഞ്ഞ പത്തുവർഷമായി വിവാഹം നടക്കുന്നില്ല, ദയവായി വധുവിനെ കണ്ടുപിടിച്ചുതരൂ'; ഭരണകൂടത്തിന് നിവേദനവുമായി കർഷകൻ

പൊതു പരാതി പരിഹാര പരിപാടിയിലാണ് വേറിട്ട നിവേദനവുമായി കർഷകനെത്തിയത്

MediaOne Logo

Web Desk

  • Published:

    27 Jun 2024 11:14 AM GMT

farmerpetition,Help me find a bride,farmer Sangappa, latest national news,വധുവിനെ തേടുന്നു, കര്‍ണാടക,
X

ബംഗളൂരു: പലവിധ കാരണങ്ങൾ കൊണ്ട് പലരുടെയും വിവാഹങ്ങള്‍ മുടങ്ങാറുണ്ട്. അതിന്റെ വിഷമങ്ങളും വേദനകളും പലരും പലയിടത്തായി പങ്കുവെച്ചിട്ടുണ്ട്.എന്നാൽ തനിക്ക് ഒരു വധുവിനെ കണ്ടെത്തിത്തരാൻ സർക്കാറിന് നിവേദനം നൽകിയിരിക്കുകയാണ് കർണാടകയിലെ ഒരു കർഷകൻ.

കർണാടകയിലെ കൊപ്പൽ ജില്ലയിൽ ഭരണകൂടം നടത്തിയ ജനസ്പന്ദന പൊതു പരാതി പരിഹാര പരിപാടിയിലാണ് വേറിട്ട നിവേദനവുമായി കർഷകനെത്തിയത്. സംഗപ്പ എന്ന കർഷകനാണ് നിവേദനവുമായി ജില്ലാ അധികാരികളുടെ അടുത്തെത്തിയത്. തനിക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അപേക്ഷയിലുള്ളത്. കഴിഞ്ഞ 10 വർഷമായി താൻ വധുവിനെ തേടുകയാണെന്നും എന്നാൽ ആരും തന്നെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും നിവേദനത്തിലുണ്ട്. വധുവിനെ തേടിയുള്ള അലച്ചിലും മറ്റ് സംഭവ വികാസങ്ങളും തന്റെ മാനസികാരോഗ്യത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ജില്ലാ കമ്മീഷണർ നളിനി അതുലിനാണ് സംഗപ്പ നിവേദനം നൽകിയിരിക്കുന്നത്.

'സർ, കഴിഞ്ഞ 10 വർഷമായി വിവാഹിതനാകാൻ എനിക്ക് കഴിഞ്ഞിട്ടില്ല.ഒരു വധുവിനെ വളരെക്കാലമായി ഞാൻ തേടുകയാണ്.ദയവായി വധുവിനെ കണ്ടെത്താന്‍ സഹായിക്കൂ. ബ്രോക്കർ വഴിയെങ്കിലും വധുവിനെ കണ്ടെത്താൻ സഹായിക്കണം'...ഇങ്ങനെ പോകുന്നു സംഗപ്പയുടെ അപേക്ഷ . ഏതായാലും അപൂർവമായ ഈ നിവേദനം ഏവരുടെയും ശ്രദ്ധനേടിയിരിക്കുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നിവേദനത്തിൽ ഭരണകൂടം എന്ത് നടപടിയെടുത്തു എന്ന് വ്യക്തമല്ല.

TAGS :

Next Story