പഞ്ചാബില്‍ മഞ്ഞുരുകുന്നു; നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷനാകും
നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി അവസാനിക്കുന്നു. നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കിയുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നാലു വർക്കിംഗ് പ്രസിഡന്‍റുമാരെ കൂടി നിയമിച്ച് അമരീന്ദർ സിങിന്‍റെ പരിഭവവും നീക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. പഞ്ചാബ് കോൺഗ്രസിലെ മാസങ്ങൾ നീണ്ട തർക്കത്തിനാണ് പരിഹാരമാകുന്നത്. സ്വന്തം നിലയ്ക്ക് മാത്രം തീരുമാനങ്ങൾ എടുക്കുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ കീഴിൽ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു നവ ജോത് സിങ് സിദ്ദുവിന്‍റെ നിലപാട്. എ.എ.പിയിലേക്ക് പോകുമെന്ന സൂചനയും നൽകി. ഇതോടെയാണ് സിദ്ദുവിന് പി.സി.സി അധ്യക്ഷസ്ഥാനം നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
എന്നാൽ സിദ്ദുവിന് പി.സി.സി അധ്യക്ഷസ്ഥാനം നൽകുന്നത് സമുദായിക സമവാക്യങ്ങൾ ഇല്ലാതാക്കുമെന്നായിരുന്നു അമരീന്ദറിന്‍റെ വാദം. ഇത് പരിഹരിക്കാനാണ് സിദ്ദുവിനൊപ്പം നാലു വർക്കിംഗ് പ്രസിഡണ്ട് മാരെയും നിയമിക്കുന്നത്. ഇതിൽ രണ്ട് പേർ ദലിത് വിഭാഗത്തിൽ നിന്ന് ഉള്ളവരായിരിക്കും. സിദ്ദുവിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് അമരീന്ദർ സോണിയയ്ക്ക് കത്ത് അയച്ചതോടെ പഞ്ചാബിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡീഗഡിൽ എത്തി അമരീന്ദറുമായും സിദ്ദുവുമായും ചർച്ച നടത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് അമരീന്ദർ സിങ്ങ് വ്യക്തമാക്കിയത്. അതേ സമയം നിലവിലെ പി.സി.സി അധ്യക്ഷൻ സുനിൽ ജഖാറിനെ പഞ്ച് കുളയിലെ വസതിയിലെത്തി സിദ്ധു കണ്ടു.അനുകൂലിക്കുന്ന മന്ത്രിമാരുമായും എം എൽ എ മാരുമായുള്ള സിദ്ധുവുവിന്‍റെയും മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെയും കൂടിക്കാഴ്ച്ച തുടരുകയാണ്.
Adjust Story Font
16