Quantcast

സ്‌കൂളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി

സ്കൂളില്‍ ഹാജരില്ലാത്തതിന് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-08-31 09:43:05.0

Published:

31 Aug 2021 9:41 AM GMT

സ്‌കൂളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി
X

കോവിഡ് ഭീതി നിലനില്‍ക്കവെ സ്‌കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളോട് സ്‌കൂളില്‍ പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കി. തെലങ്കാനയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്‌കൂള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച തെലങ്കാന ഹൈക്കോടതി, റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ സ്‌കൂളുകളും അംഗന്‍വാടികളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്. ക്ലാസുകളില്‍ നൂറു ശതമാനം ഹാജര്‍ ഉണ്ടായിരിക്കുന്നതിനും സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളുമായി കൂടിയാലോചിച്ചില്ലെന്ന ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മൂന്നാം കോവിഡ് തരംഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിക്കാരന്‍, സ്‌കൂള്‍ തുറക്കാന്‍ ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

സ്‌കൂള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സെപ്തംബര്‍ - ഒക്ടോബറില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിവരം ചൂണ്ടിക്കാട്ടിയ കോടതി, സ്‌കൂള്‍ തുറന്നാല്‍ വിദ്യാര്‍ഥികള്‍ ഹാജാരാകാതിരിക്കാന്‍ സാധ്യതയുള്ളതായും പറഞ്ഞു.

ക്ലാസുകള്‍ ഓഫ് ലൈനായി നടത്തണോ ഓണ്‍ലൈനില്‍ തന്നെ തുടരണോ എന്നുള്ളത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്. ഓഫ്‌ലൈന്‍ ക്ലാസ് തുടങ്ങാത്തതിന് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

TAGS :

Next Story