കശ്മീർ ഭീകരാക്രമണം: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
കഴിഞ്ഞ മാസം 14 ഏറ്റുമുട്ടലുകളിലായി 27 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് സമാനമായ രീതിയിൽ ഈ മാസവും ഭീകരാക്രമണങ്ങൾ തുടർന്നതോടെ കശ്മീരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ശ്രീനഗർ: കശ്മീർ ഭീകരാക്രമണത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കുൽഗാമിൽ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ വെടിയേറ്റു മരിച്ചിരുന്നു.
കഴിഞ്ഞ മാസം 14 ഏറ്റുമുട്ടലുകളിലായി 27 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് സമാനമായ രീതിയിൽ ഈ മാസവും ഭീകരാക്രമണങ്ങൾ തുടർന്നതോടെ കശ്മീരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.
ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ ഏത് വിധത്തിലുള്ള സുരക്ഷാ നടപടികളാണ് ഇനി സ്വീകരിക്കേണ്ടത് എന്നത് യോഗത്തിൽ ചർച്ചയാവും. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കശ്മീരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
Next Story
Adjust Story Font
16