Quantcast

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗർ റിപ്പോർട്ട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ ഇന്ന് സുപ്രിംകോടതിയിൽ

അദാനി വിഷയത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധത്തിന് സാധ്യത

MediaOne Logo

Web Desk

  • Published:

    10 Feb 2023 1:01 AM GMT

Hindenburger Report,Adani Group,Supreme Court ,hindenburg report on adani,hindenburg adani report,hindenburg report,bjp on hindenburg report,hindenburg report on adani group,hindenburg research report,adani group hindenburg research report,hindenburg research report on adani group,hindenburg research report on adani,
X

AdaniGroup


ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്നാണ് അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹരജിയിലെ ആവശ്യം. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡൻബർഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹരജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അഡ്വ. എംഎൽ ശർമയാണ് ഹിൻഡൻബർഗിനെതിരെ നടപടി ആവശ്യപ്പെട്ടു ഹരജി സമർപ്പിച്ചിട്ടുള്ളത്.

അതേസമയം, അദാനി വിഷയം ഉയർത്തി പാർലമെന്റിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ബജറ്റ് ചർച്ചകളോട് സഹകരിച്ചായിരിക്കും പ്രതിഷേധം. പി എഫ് വിഷയത്തിൽ ഇടത് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം ശേഷിക്കെ അദാനി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. വിഷയം സംയുക്ത പാർലമെൻറ് സമിതി അന്വേഷിക്കണം എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. അദാനി വിഷയത്തിൽ രാഹുൽഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ ഉൾപ്പെടുത്തിയായും അടിയന്തര പ്രമേയ നോട്ടീസുകൾ. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരേയും പ്രതിഷേധം ഉയരും.

പ്രധാനമന്ത്രിക്ക് എതിരായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കിയതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്. സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും വീഴ്ചകളെയുമാണ് വിമർശിക്കുന്നത്. അത് ഒരു വ്യക്തിക്കെതിരായ ആരോപണമായി കണക്കാക്കാനാവില്ല എന്നാണ് കോൺഗ്രസ് നിലപാട്. ഇരുസഭകളിലും കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയാണ് പുരോഗമിക്കുന്നത്. ചർച്ച അവസാനിച്ചാൽ ലോക്‌സഭയിൽ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ മറുപടി പറയും.

TAGS :

Next Story