Quantcast

''ഹിന്ദി തെരിയാത്, പോടാ...!'': രാമക്ഷേത്ര പ്രതിഷ്ഠയിൽ ബി.ജെ.പി വിമര്‍ശനത്തോട് ഉദയനിധി

ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിനു താഴെയായിരുന്നു ഉദയനിധിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    22 Jan 2024 11:35 AM GMT

Hindi theriyathu.. Poda!!!: Udhayanidhi Stalin replies to BJP in Ram Mandir construction, Hindi theriyathu.. Poda!!!: Udhayanidhi Stalin reply to BJP
X

ചെന്നൈ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ബി.ജെ.പി വിമർശനത്തിനു മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി. ഈ നീതികെട്ടവരെ തിരിച്ചറിയുക എന്ന അടിക്കുറിപ്പോടെയുള്ള ഹിന്ദിയിലുള്ള പോസ്റ്റിനു താഴെയായിരുന്നു ഉദയനിധിയുടെ മറുപടി.

ബി.ജെ.പിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ആയിരുന്നു ഉദയനിധിക്കെതിരെ പോസ്റ്റ്. അവർ രാമക്ഷേത്രത്തെ എതിർക്കുകയും സനാതന ധർമത്തെ അപമാനിക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റിലുണ്ട്. ഇതിനു താഴെ 'ഹിന്ദി തെരിയാത്, പോടാ..!!!' എന്ന വാചകങ്ങൾ അച്ചടിച്ച ടി-ഷർട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ഉദയനിധി. ചിരിക്കുന്ന സ്മൈലിക്കൊപ്പമായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. ഉദയനിധിയുടെ പ്രതികരണത്തിന് ഇതിനകം തന്നെ ഒറിജിനൽ പോസ്റ്റിന്റെ അഞ്ചിരട്ടി ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.

രാമക്ഷേത്രം നിർമിക്കുന്നതിന് ഡി.എം.കെ എതിരല്ലെന്നും എന്നാൽ പള്ളി പൊളിച്ചു നടത്തുന്ന നിർമാണത്തെയാണ് എതിർക്കുന്നതെന്നും കഴിഞ്ഞ ദിവസം ഉദയനിധി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവും ആത്മീയതയും കൂട്ടിക്കലർത്തരുതെന്ന നേതാക്കളുടെ നിലപാടും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ലെന്ന കരുണാനിധിയുടെ പ്രഖ്യാപനവും ചൂണ്ടിക്കാട്ടിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.

ഉദയനിധിയുടെ പ്രസ്താവന ഉയർത്തിയായിയിരുന്നു ബി.ജെ.പി വിമർശനം. രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി ഔദ്യോഗിക എക്‌സ് ഹാൻഡിലുകളിൽ ഇവരെ തിരിച്ചറിയുകെ എന്ന തലക്കെട്ടോടെ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയെല്ലാം പോസ്റ്റുകൾ വന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കെതിരെല്ലാം ഇത്തരം പോസ്റ്റുകൾ വന്നിട്ടുണ്ട്.

Summary: 'Hindi theriyathu.. Poda!!!': Udhayanidhi Stalin replies to BJP's x post against him, saying 'identify these unrighteous people' in Ram Mandir construction

TAGS :

Next Story