യു.പിയില്‍ സാന്താക്ലോസിന്‍റെ കോലംകത്തിച്ച് തീവ്രഹിന്ദുത്വ സംഘം
സമ്മാനം കൊടുക്കലൊന്നുമല്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റലാണ് സാന്തയുടെ ലക്ഷ്യമെന്ന് ബജ്‍രംഗദള്‍
ക്രിസ്മസ് ആഘോഷങ്ങള്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്താനുള്ള അവസരമാക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ സാന്താക്ലോസിന്‍റെ കോലം കത്തിച്ചു. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്‌രംഗ് ദൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ക്രിസ്മസ് തലേന്ന് ആഗ്ര മഹാത്മാഗാന്ധി മാർഗിലെ സെന്‍റ് ജോൺസ് കോളജിനു സമീപമാണ് സംഭവം.
"ഡിസംബറാകുമ്പോള്‍ ക്രിസ്മസ്, സാന്താക്ലോസ്, പുതുവര്‍ഷം എന്നെല്ലാം പറഞ്ഞ് മിഷനറിമാര്‍ സജീവമാകും. സാന്താക്ലോസ് സമ്മാനങ്ങൾ വിതരണം ചെയ്ത് കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കുന്നു. സമ്മാനം കൊടുക്കലൊന്നുമല്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റലാണ് സാന്തയുടെ ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും ഇവിടെ വിജയിക്കാൻ പോകുന്നില്ല. ഇനിയും ഇത് നിർത്തിയില്ലെങ്കിൽ മിഷനറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും"- രാഷ്ട്രീയ ബജ്‍രംഗദള്‍ നേതാവ് അജു ചൌഹാന്‍ പറഞ്ഞു.
"ചേരികൾ സന്ദർശിക്കുകയും ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുകയും ചെയ്യുന്ന മിഷനറിമാരെ നിരീക്ഷിക്കുമെന്ന് മറ്റൊരു നേതാവ് അവതാര്‍ സിങ് പറഞ്ഞു. ക്രിസ്ത്യൻ മതപരിവർത്തനം തടയാൻ രാഷ്ട്രീയ ബജ്രംഗദളിന്റെ നേതൃത്വത്തിൽ സംഘങ്ങള്‍ രൂപീകരിക്കും. ക്രിസ്തുമതത്തിലേക്ക് മാറ്റാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾ തടയും. ഏതെങ്കിലും മിഷനറി ഇത് ചെയ്യുന്നതായി കണ്ടെത്തിയാൽ അന്തരാഷ്‌ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്റംഗ്ദളും കർശനമായി നേരിടും"- ബജ്‍രംഗദള്‍ നേതാവ് അവതാർ സിങ് ഗിൽ പറഞ്ഞു. സാന്താക്ലോസ് മൂർദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോലം കത്തിച്ചത്.
ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുഡ്ഗാവിലും ക്രിസ്മസ് ആഘോഷത്തിനെതിരെ ആക്രമണം നടന്നു. ക്രിസ്മസ് ആഘോഷത്തിനിടെ 'ജയ് ശ്രീറാം' മുഴക്കിയാണ് പള്ളിയിലേക്ക് അക്രമികള്‍ എത്തിയത്. സ്റ്റേജില്‍ കയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഗായകസംഘത്തെ താഴെത്തള്ളിയിട്ടു.

Adjust Story Font
16