Quantcast

'ഹിന്ദു' പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദൾ

യു.പി ക്ക് സമാനമായി ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്ന് രാഹുലിന്റെ പരിഹാസം

MediaOne Logo

Web Desk

  • Published:

    6 July 2024 11:10 AM GMT

Hindu reference: Bajrang Dal protests against Rahul Gandhi,latest news,ഹിന്ദു പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദൾ
X

അഹമ്മദാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ബജ്റംഗ്ദൾ, ബി.ജെ.പി പ്രവർത്തകർ. രാഹുലിന്റെ അഹമ്മദാബാദ് സന്ദർശനത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. രാഹുൽ ഗാന്ധിയുടെ 'ഹിന്ദു' പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സംഭവം.

ലോക്സഭയിൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) ഓഫീസിന് പുറത്ത് ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടുകയും, അഞ്ച് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരെയും മറ്റ് പാർട്ടി പ്രവർത്തകരെയും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേ​ഹം.

പ്രതിഷേധമുണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷാ ക്രമീകരണം സജ്ജമാക്കിയിരുന്നതിനാൽ സംഘർഷ സാഹചര്യം ഒഴിവാക്കാനായി. ഹിന്ദുവിന്റെ പേരിൽ രാജ്യത്ത് അക്രമം നടക്കുന്നു. ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്- രാഹുൽ പറഞ്ഞു. പരമശിവന്റെ ചിത്രം ഉയർത്തിയായിരുന്നു പ്രസംഗം. തുടർന്ന് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്യുകയും ഭരണപക്ഷം പ്രസംഗം പലതവണ തടസപ്പെടുത്തുകയും ചെയ്തു.

അയോധ്യയിൽ മത്സരിക്കാൻ കഴിയുമോ എന്ന് മോദി സർവേ നടത്തിയെന്നും മത്സരിക്കരുതെന്നു സർവേക്കാർ ഉപദേശം നൽകി. അയോധ്യക്കാരുടെ മനസിൽ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നൽകി. ആ സന്ദേശമാണ് തനിക്ക് അരികിൽ ഇരിക്കുന്നതെന്ന് എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു.

ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു. നിങ്ങൾ ഹിന്ദുവല്ല. ബി.ജെ.പി വെറുപ്പും അക്രമവുമാണു പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നല്ലെന്നും രാഹുൽ പറഞ്ഞിരുന്നു. പിന്നീട് രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.

അതേസമയം മോദിക്കെതിരെ വലിയ പരി​​ഹാസവുമായി രാഹുൽ ​ഗാന്ധി രം​ഗത്തെത്തി. തോൽവി ഭയന്നാണ് മോ​ദി അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ മത്സരിക്കാതിരുന്നതെന്ന് രാഹുൽ വീണ്ടും ആവർത്തിച്ചു. ഉത്തർപ്രദേശിലേതുപോലെ ഗുജറാത്തിലെ ജനങ്ങളും ബിജെപിക്ക് തിരിച്ചടി നൽകുമെന്നും രാഹുൽ പരിഹസിച്ചു,

TAGS :

Next Story