''ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം'; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി
മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. 'ജൻ ജാഗ്രൻ അഭിയാൻ' എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവാദം. ഖുർഷിദിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
ഹിന്ദൂയിസവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും ഒരേ സംഗതിയാണോ? ആണെങ്കിൽ രണ്ടിനും ഒരേ പേര് പോരേ? രണ്ടും തീർത്തും വ്യത്യസ്തമായ സംഗതികളാണ്. മുസ്‍ലിംകളെയും സിഖുകാരെയുമെല്ലാം കൊല്ലുന്നത് ഹിന്ദൂയിസമാണോ? ഹിന്ദുത്വയാണത്-രാഹുൽ ഗാന്ധി പറഞ്ഞു.
Today, whether we like it or not the hateful ideology of RSS & BJP has overshadowed the loving, affectionate and nationalistic ideology of Congress Party, we have to accept this. Our ideology is alive, vibrant but it has been overshadowed: Congress leader Rahul Gandhi
— ANI (@ANI) November 12, 2021
Source:INC pic.twitter.com/qsH2cGH9Xd
കോൺഗ്രസിന്റെ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ദേശീയതയുടെയും പ്രത്യയശാസ്ത്രം ബിജെപിയുടെയും ആർഎസ്എസ്സിന്റെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിൽ മുങ്ങിപ്പോയെന്നും രാഹുൽ ഗാന്ധി സമ്മതിച്ചു. ഇക്കാര്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. സ്വന്തം പ്രവർത്തകർക്കിടയിൽ തന്നെ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ശക്തമായി പ്രചരിപ്പിക്കാനാകാത്തതാണ് ഇതിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16