ഹിമാചലില്‍ വീണ്ടും ദർഗ അടിച്ചുതകർത്ത് ഹിന്ദുത്വ സംഘം
ദൈവത്തിന്റെ മണ്ണിൽ 'ഭൂമി ജിഹാദ്' അനുവദിക്കില്ലെന്നു പറഞ്ഞാണ് ദർഗ തകർക്കുന്ന വിഡിയോ ഹിന്ദുത്വ തീവ്രസംഘങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്
ഹിമാചൽപ്രദേശിൽ മുസ്‌ലിം പണ്ഡിതന്റെ ബലികുടീരം അടിച്ചുതകർത്ത് ഹിന്ദുത്വ സംഘം. ഹിന്ദു ജാഗ്രൻ മഞ്ച്(എച്ച്‌ജെഎം) പ്രവർത്തകരാണ് ദർഗ ആയുധങ്ങൾ ഉപയോഗിച്ച് തകർത്തത്. ആക്രമണത്തിന്റെ വിഡിയോ സംഘം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏതു പണ്ഡിതന്റെ ദർഗയാണ് ഇതെന്ന് വ്യക്തമല്ല. ദൈവത്തിന്റെ മണ്ണിൽ 'ഭൂമി ജിഹാദ്' അനുവദിക്കില്ലെന്നു പറഞ്ഞാണ് ദർഗ തകർക്കുന്ന വിഡിയോ ഹിന്ദുത്വ തീവ്രസംഘങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. വിശുദ്ധ ബലികുടീരങ്ങളായി ഉയർത്തിയ എല്ലാ നിർമിതികൾക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും ഹിന്ദു ജാഗ്രൻ മഞ്ച് ഈ ദൗത്യം തുടരുമെന്നും സംഘം മുന്നറിയിപ്പ് നൽകുന്നു.
Once again goons of Hindu Jagran Manch Himachal made a video of vandalising a shrine (Dargah) in Himachal. This video with song is being shared by Kamal Gautam (Member of HJMH) on his fb page
— Meer Faisal (@meerfaisal01) January 18, 2022
while posting, he wrote,
"Will free every corner of the Devbhoomi, ++ pic.twitter.com/BrSpesgsx6
ദിവസങ്ങൾക്കുമുൻപും ഹിമാചലിൽ മറ്റൊരു മുസ്‍ലിം ദർഗയും ഹിന്ദുത്വ അക്രമിസംഘം തകർത്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹിമാചലിൽ തന്നെ മറ്റൊരു ദർഗയും തകർക്കപ്പെടുന്നത്.
Hindutva goons made a video of breaking a shrine in Himachal and now this video with song is being shared on different Hindutva pages. Harish Ramkali (Hindutva goon who has vandalized multiple shrine in Haryana), while posting the video on his fb page, wrote, + pic.twitter.com/xKOHz7fkRO
— Meer Faisal (@meerfaisal01) January 8, 2022
എച്ച്‌ജെഎം പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമൽ ഗൗതമാണ് ദർഗ തകർക്കുന്നതിന്റെ വിഡിയോ ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ദേവഭൂമിയുടെ ഓരോ മുക്കും മൂലയും മോചിപ്പിക്കുമെന്നും 'ഭൂമി ജിഹാദി'നെ ഇവിടെനിന്ന് തുരത്തുമെന്നും വിഡിയോ പങ്കുവച്ച് ഇയാൾ മുന്നറിയിപ്പ് നൽകി.
Adjust Story Font
16