ഇസ്‌ലാം ഫാസ്റ്റ് പോയ്‌സൻ, ക്രിസ്തുമതം സ്‌ലോപോയ്‌സൻ; രണ്ടും തുടച്ചു നീക്കണമെന്ന് ഹിന്ദുത്വ നേതാവ്
ഹരിദ്വാറിന് പിറകെ യുപിയിലും വിദ്വേഷ പ്രസംഗം
ഇസ്‌ലാം ഫാസ്റ്റ് പോയ്‌സനും ക്രിസ്തുമതം സ്‌ലോപോയ്‌സനുമാണെന്നും രണ്ടും തുടച്ചു നീക്കണമെന്നും ആഹ്വാനം ചെയ്ത് ഹിന്ദുത്വ നേതാവിന്റെ പ്രസംഗം. അടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലാണ് പ്രസംഗം. ഹരിദ്വാറിലെ ധർമ സൻസദിൽ നടന്ന വിദ്വേഷ പ്രസംഗങ്ങൾക്ക് പിറകേ വിവാദമായ പ്രസംഗം മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ സിജെ വെർലേമാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതതോടെയാണ് ചർച്ചയായത്. നമുക്ക് ഭീഷണിയുണ്ടെങ്കിൽ ചർച്ചിൽനിന്നും ഈദ് മുബാറക് ആഘോഷിക്കുന്നവരിൽ നിന്നാണെന്നും വിവാദ പ്രസംഗത്തിൽ പറഞ്ഞു. പുതുവത്സരാശംസകൾ പറയുന്നതിനും സാന്താക്ലോസിനെതിരെയും ഹിന്ദുത്വ നേതാവ് പ്രസംഗിച്ചു. കമ്യൂണിസവും തങ്ങൾക്ക് ഭീഷണിയാണെന്നും ഇയാൾ പറഞ്ഞു.
"Muslims and Christians should be wiped from this earth."
— CJ Werleman (@cjwerleman) December 31, 2021
Hindutva leader delivers hate speech in Uttar Pradesh, India. pic.twitter.com/U1pm496mQZ
ഹരിദ്വാറിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ സൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ മുമ്പും നടത്തിയിട്ടുള്ള യതി നരസിംഹാനന്ദ് പരിപാടിയിൽ സംസാരിച്ചിരുന്നു. രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പരിപാടി നടന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് കുറ്റപത്രം ഫയൽ ചെയ്യപ്പെട്ടത്. എഫ്.ഐ.ആറിൽ പേര് ചേർക്കപ്പെട്ട അഞ്ചാമത്തെ ആളാണ് യതി നരസിംഹാനന്ദ്. മുസ്ലിംകൾക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്ത ഹിന്ദു സന്യാസിമാർ നടത്തിയിരുന്നത്.
വാസിം റിസ്‌വി, പൂജ ശകുൻ പാണ്ഡെ, ധർമദാസ് എന്നിവരടട്ടമുള്ളവർക്കെതിരെ സമൻസ് അയച്ചിരുന്നു. സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ് ചുമത്തിയത്. എന്നാൽ ന്യൂനപക്ഷ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത കേസിൽ യു.എ.പി.എ ചുമത്തിയിട്ടില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ കേസ് നൽകാൻ പ്രതിയായവർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
Hindutva leader's speech calling on Islam to be fast poisoned and Christianity to be poisoned and eradicated
Adjust Story Font
16