Quantcast

ബോംബ് അല്ല തേങ്ങ,തേങ്ങ...ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍

വിമാനം കാത്തിരുന്ന യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്‍റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം

MediaOne Logo

Web Desk

  • Published:

    9 Jun 2023 3:42 AM GMT

IGI Airport
X

ഡല്‍ഹി വിമാനത്താവളം

ഡല്‍ഹി: വിമാനത്താവളത്തില്‍ വച്ച് അമ്മയ്ക്ക് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് 'ബോംബ്' എന്ന് പറഞ്ഞത് പുലിവാലായി. പിന്നീട് രണ്ടു മണിക്കൂര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻസ് വിമാനം രണ്ട് മണിക്കൂറോളം വൈകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ദുബൈയിലേക്ക് പോകാനായി ഡല്‍ഹി - മുംബൈ കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് പ്രശ്‌നമായത്. വിമാനം കാത്തിരുന്ന യുവാവ് വിമാനത്താവളത്തില്‍ വച്ച് നാട്ടിലുള്ള തന്‍റെ അമ്മയെ ഫോണ്‍ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നാട്ടില്‍ നിന്ന് കൊണ്ടുവന്ന തേങ്ങയുടെ കാര്യം അമ്മയോട് പറയുകയായിരുന്നു യുവാവ്. തന്നുവിട്ട തേങ്ങ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ബോംബായിട്ടാണ് കണ്ടതെന്ന് തോന്നുന്നുവെന്നും തന്നെക്കൊണ്ട് അത് ഉടന്‍ മാറ്റിച്ചുവെന്നും യുവാവ് അമ്മയോട് പറഞ്ഞു.

യുവാവിന്‍റെ അടുത്തിരുന്ന മറ്റൊരു യാത്രക്കാരി ഈ ഫോണ്‍ സംഭാഷണണം കേള്‍ക്കുകയും ബോംബ് എന്ന വാക്കുകേട്ട് പരിഭ്രാന്തയാകുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. യുവാവിനെയും ലഗേജുകളും പരിശോധിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശോധനക്കിടയിലാണ് ബോംബ് ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തിയത്. അപ്പോഴേക്കും വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറോളം വൈകിയിരുന്നു.

TAGS :

Next Story