Quantcast

ഉത്തരേന്ത്യയിൽ ഇന്ന് ഹോളി; നിറങ്ങളിൽ നീരാടി ആഘോഷങ്ങൾ

എത്ര ശത്രുതയിലാണെങ്കിലുംപരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം

MediaOne Logo

Web Desk

  • Published:

    8 March 2023 1:11 AM GMT

ഉത്തരേന്ത്യയിൽ ഇന്ന് ഹോളി; നിറങ്ങളിൽ നീരാടി ആഘോഷങ്ങൾ
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഇന്ന് ഹോളി. വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയുമെല്ലാം ആളുകൾ ഹോളി ആഘോഷിക്കുകയാണ്. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തകാലത്തെ എതിരേൽക്കാൽ കൂടിയാണ്. അതിനാൽ തന്നെ ജാതി മത ഭേദമന്യേ എല്ലാവരും ഹോളി ആഘോഷിക്കുന്നു.

എത്ര ശത്രുതയിലാണെങ്കിലുംപരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ആഘോഷത്തിന്റെ ഭാഗമാണ്.

നിറങ്ങളും വെള്ളം ചീറ്റുന്ന കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മധുര പലഹാരങ്ങളുമെല്ലാമായി ഹോളി വിപണിയും സജീവം.തിന്മയുടെ മേൽ നന്മ നേടിയ വിജയവുമായി ബന്ധപ്പെട്ട് ഹോളിഗ ദഹൻ ഇന്നലെ നടന്നു.ഇന്ന് ധുലന്ദി ഹോളിയാണ്. പകലന്തിയോളം അഘോഷിച്ച് വരും കാല സന്തോഷ - സമൃദ്ധികൾക്കായി എല്ലാവരും പ്രാർത്ഥിക്കുന്നു.




TAGS :

Next Story