Quantcast

കോവിഡ് ഹോം ഐസൊലേഷന്‍ കാലാവധിയില്‍ മാറ്റം; പുതിയ മാര്‍ഗരേഖ ഇങ്ങനെ...

ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക.

MediaOne Logo

Web Desk

  • Published:

    5 Jan 2022 9:50 AM GMT

കോവിഡ് ഹോം ഐസൊലേഷന്‍ കാലാവധിയില്‍ മാറ്റം; പുതിയ മാര്‍ഗരേഖ ഇങ്ങനെ...
X

കോവിഡ് ഹോം ഐസൊലേഷന്‍ മാര്‍ഗരേഖയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ഹോം ഐസൊലേഷന്‍റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കോവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.

നേരത്തെ 10 ദിവസമായിരുന്നു ഐസൊലേഷന്‍ കാലാവധി. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് 93 ശതമാനത്തിലധികം വേണമെന്ന നിബന്ധനയുണ്ട്.

ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഹോം ഐസൊലേഷന്‍ അനുവദിക്കില്ല. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 58,907 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഡൽഹിയിൽ മൂന്നാം തരംഗമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയർന്നെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

സങ്കീർണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സംസ്ഥാനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശം നൽകി. പ്രതിവാര കേസുകൾ ഒന്നരലക്ഷം കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി. 24 സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്ത 2135 കേസുകളിൽ മഹാരാഷ്ട്രയില്‍ 653, ഡൽഹിയിൽ 464, കേരളത്തില്‍ 185 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 828 പേർ രോഗമുക്തി നേടി. ഡൽഹിയിൽ രോഗവ്യാപനം രൂക്ഷമാകുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി ഉയർന്നെന്നും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഡൽഹിക്കു പുറമേ കർണാടകയും ബിഹാറും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി.

TAGS :

Next Story