Quantcast

കൃത്രിമ ​ഗർഭധാരണത്തിന് കോവിഡ് രോഗിയായ ഭര്‍ത്താവിന്റെ ബീജം ശേഖരിച്ച് യുവതി; പിന്നാലെ മരണത്തിന് കീഴടങ്ങി യുവാവ്‌

കോവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് അതിജീവിക്കാൻ നേരിയ സാധ്യത മാത്രമാണ് ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-23 11:24:43.0

Published:

23 July 2021 11:23 AM GMT

കൃത്രിമ ​ഗർഭധാരണത്തിന് കോവിഡ് രോഗിയായ ഭര്‍ത്താവിന്റെ ബീജം ശേഖരിച്ച് യുവതി; പിന്നാലെ മരണത്തിന് കീഴടങ്ങി യുവാവ്‌
X

​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഭർത്താവിന്റെ ഓർമക്കായി അദ്ദേഹത്തിന്‍റെ കുഞ്ഞിനെ ​ഗർഭം ധരിക്കാൻ ഭാര്യ കോടതിയുടെ അുമതിയോടെ ബീജം ശേഖരിച്ചു. പിന്നാലെ കോവിഡ് ബാധിതനായ ഭർത്താവ് മരണത്തിന് കീഴടങ്ങി. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജം ശേഖരിക്കാൻ യുവതിയുടെ ആവശ്യം പരി​ഗണിച്ച് കോടതി അുമതി നൽകിയത്. എട്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ ഭർത്താവായ 32കാരന് മേയ് 10നാണ് കോവിഡ് ബാധിച്ചത്. മരണത്തിലേക്ക് നീങ്ങുന്ന ഭർത്താവിന്‍റെ രക്തത്തിലുള്ള കുഞ്ഞിനെ കൃത്രിമരീതിയിൽ ഗർഭം ധരിക്കണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം.

എന്നാൽ, ഭർത്താവ് അബോധാവസ്ഥയിലായതിനാൽ കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ബീജം ശേഖരിക്കാനാകൂവെന്ന് ഡോക്ടർമാർ ഇവരെ അറിയിച്ചു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

യുവതിയുടെ ഭർത്താവ് അതിജീവിക്കാൻ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് വിലയിരുത്തിയ കോടതി, സാഹചര്യത്തിന്‍റെ അടിയന്തര സ്വഭാവം പരിഗണിച്ച് കൃത്രിമമാർഗത്തിലൂടെ ബീജം ശേഖരിക്കാൻ ആശുപത്രിക്ക് ഇടക്കാല അനുവാദം നൽകുകയായിരുന്നു. മെഡിക്കൽ ഉപദേശം ലഭിക്കുംവരെ ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനും കോടതി നിർദേശിച്ചു. പിന്നാലെയാണ് ഭർത്താവ് മരണത്തിന് കീഴടങ്ങിയത്.

TAGS :

Next Story