ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നിർത്തണമെന്ന് എങ്ങനെ ഉത്തരവിടാനാകും ?ചോദ്യവുമായി സുപ്രിംകോടതി
ഹരജികൾ അടുത്തമാസം പത്തിന് പരിഗണിക്കും
ഡൽഹി:ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നിർത്തി വയ്ക്കണമെന്ന്എങ്ങനെ ഉത്തരവിടാനാകുമെന്ന് സുപ്രിംകോടതി. അനധികൃത നിർമാണങ്ങളെന്ന പേരിൽ വീടുകൾ അടക്കം പൊളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹരജികൾ അടുത്ത മാസം പത്തിലേക്ക് പരിഗണിക്കാൻ മാറ്റി.
അനധികൃത നിർമ്മാണങ്ങൾക്ക് എതിരെ എടുക്കുന്ന നടപടി തടസ്സപെടുത്താൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ശ്രമിക്കുന്നതായി യുപി സർക്കാർ സത്യവാങ്മൂലം നൽകി. 50 വർഷത്തിലധികമായി അനധികൃതമായി പ്രവർത്തിക്കുന്ന ഡൽഹിയിലെ ഫാം ഹൗസുകളെ തൊടാതെയാണ് ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കലെന്നു ജംഇയ്യത്തുൽ ഉലമായെ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ഒരു വിഭാഗത്തിന്റെ നിർമാണം മാത്രമാണ് പൊളിക്കുന്നതെന്ന വാദം യുപി സർക്കാർ നിഷേധിച്ചു.
Next Story
Adjust Story Font
16