Quantcast

ദാന ചുഴലിക്കാറ്റ്; 350 ​ലേറെ ട്രെയിനുകൾ റദ്ദാക്കി, വിമാന സർവീസുകളും മുടങ്ങും

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-10-24 07:21:14.0

Published:

24 Oct 2024 7:19 AM GMT

ദാന ചുഴലിക്കാറ്റ്; 350 ​ലേറെ ട്രെയിനുകൾ റദ്ദാക്കി, വിമാന സർവീസുകളും മുടങ്ങും
X

കൊൽക്കത്ത: ദാന ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിൻ വിമാന സർവീസുകൾ റദ്ദാക്കി. കേരളത്തിലേക്കുൾപ്പടെയുള്ള ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റ് കരതൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് ഒഡീഷയും പശ്ചിമ ബം​ഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇതിന്റെ ഭാ​ഗമായി നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും സമയം പുനക്രമീകരിക്കുകയും ചെയ്തു. ഭുവനേശ്വർ വിമാനത്താവളം വ്യാഴാഴ്ച വൈകിട്ട് മുതൽ അടച്ചിടും.

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 350-ലേറെ ട്രെയിനുകളാണ് കിഴക്കൻ റെയിൽവെ റദ്ദാക്കിയത്. ട്രെയിനുകളുടെ പട്ടിക കിഴക്കൻ തീരദേശ റെയിൽവെ പുറത്തുവിട്ടു. പല ട്രെയിനുകളുടെയും സർവീസുകൾ മൂന്ന് ദിവസത്തേക്ക് പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവെയും ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലേയും പശ്ചിമ പശ്ചിമബംഗാളിലേയും വിമാനത്താവളങ്ങളും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടം പരമാവധി കുറയ്ക്കാനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകൾ നടപ്പാക്കിയതായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവള അധികൃതർ അറിയിച്ചു.

കാറ്റിന് മണിക്കൂറിൽ നൂറുമുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലെ തീരദേശമേഖലയിൽ നിന്ന് പത്തുലക്ഷത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 27ന് നടത്താനിരുന്ന ഒഡീഷ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചതായി ഒഡീഷ പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകൾ സജ്ജമാണെന്നും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്നുള്ള രക്ഷാ-ദുരിതാശ്വാസ യൂണിറ്റുകൾ ഏത് അടിയന്തര സാഹചര്യങ്ങളിലും പ്രതികരിക്കാൻ സജ്ജമാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

TAGS :

Next Story